ഇടിച്ചിട്ട് നിർത്താതെ പോയ ലോറിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

ബെംഗളൂരു :റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽ നട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കണ്ടെയ്‌നര്‍ ലോറിയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ബെംഗളൂരുവിലെ കല്യാണ നഗറില്‍ നവംബര്‍ 11ന് രാത്രി 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തുതന്നെ കാല്‍നടയാത്രികന്‍ മരിച്ചു.

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍നടയാത്രക്കാരനെ കണ്ടെയ്‌നര്‍ ലോറി ഇടിച്ചത്. വാഹനം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നാലെ എത്തിയ കാറിലെ യാത്രക്കാരാണ് അപകട ദൃശ്യം പകര്‍ത്തിയത്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ട്, തിരിച്ചറിയാത്ത വാഹനത്തിനും ഡ്രൈവര്‍ക്കുമെതിരെ ബനസവാഡി ട്രാഫിക് പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. കാല്‍നടയാത്രക്കാരന്‍റെ മരണത്തിനിടയാക്കിയ വാഹനത്തിനായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. മരിച്ചയാള്‍ ബിപി കുമാര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts