ഇന്ത്യ- പാക് പോരാട്ടത്തെക്കുറിച്ച് അഭിപ്രായം ചോദിച്ച യുട്യൂബർ വെടിയേറ്റ് മരിച്ചു

ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന്റെ ആവേശം പകർത്താനെത്തിയ പാകിസ്ഥാൻ യുട്യൂബറെ വെടി വച്ച് കൊന്നതായി റിപ്പോർട്ടുകൾ.

കറാച്ചിയിൽ വച്ചാണ് സംഭവമെന്നു റിപ്പോർട്ടുകൾ പറയുന്നു. വീഡിയോ പകർ‌ത്താനായി ന​ഗരത്തിലെത്തിയ സാദ് അഹമ്മദ് എന്ന യുട്യൂബറാണ് മരിച്ചത്.

സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ വെടിയേറ്റാണ് ഇയാൾ മരിച്ചത് എന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്.

കറാച്ചി ന​ഗരത്തിലെ മൊബൈൽ മാർക്കറ്റിലെത്തിയ ഇയാൾ കളിയെ കുറിച്ചു ആളുകളുടെ അഭിപ്രായം തേടുകയായിരുന്നു.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

അതിനിടെ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥൻ ഇയാളുടെ മുന്നിലെത്തി. സുരക്ഷാ ഉദ്യോ​ഗസ്ഥനോടും സാദ് അഭിപ്രായം ചോദിച്ചു.

എന്നാൽ സാദിന്റെ ചോദ്യം ഉദ്യോ​ഗസ്ഥനു രസിച്ചില്ല. ഉദ്യോ​ഗസ്ഥൻ ഒന്നും പറഞ്ഞില്ല. തൊട്ടുപിന്നാലെയാണ് ഇയാൾ വെടിയേറ്റ് വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുരക്ഷാ ഉദ്യോ​ഗസ്ഥൻ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. യുട്യൂബർ ഇയാളുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

തന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനാണ് വെടിയുതിർത്തത് എന്നാണ് സുരക്ഷാ ഉദ്യോ​ഗസ്ഥൻ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts