കര്‍ണാടകയിലെ ഗ്രാമങ്ങള്‍ സ്മാര്‍ട്ട്‌ ആകുന്നു;11 ഗ്രാമ പഞ്ചായത്തുകളില്‍ വൈ ഫൈ ആരംഭിച്ചു.

ബെന്ഗളൂരു : കര്‍ണാടകയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ വൈ ഫൈ സര്‍വിസുകള്‍ ആരംഭിച്ചു.ഗ്രാമത്തിലെ ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ ആയി വില്പന നടത്താം എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പദ്ധതി എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.മൈസുരു,തുമുകുരു,ഗദഗ്,ബെല്ലാരി,കലബുരുഗി എന്നി ജില്ലകളിലെ രണ്ടു പഞ്ചായത്തുകളില്‍ വീതവും ബാഗല്കൊട്ടിലെ ഒരു പഞ്ചായത്തിലും ആണ് തുടക്കത്തില്‍ വൈ ഫൈ ലഭ്യമാകുക.കുറഞ്ഞ നിരക്കില്‍ വൈ ഫൈ ലഭ്യമാകുന്ന ഐ ടി ബിസില്‍ പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള സമാന്തര പദ്ധതികളും നടപ്പിലാക്കും മാത്രമല്ല കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകമെങ്ങും പരിചയപ്പെടുത്തുകയും അതുവഴി കച്ചവട സാദ്ധ്യതകള്‍ വന്‍ തോതില്‍ ഉയര്‍ത്തുകയും ആണ് ലക്‌ഷ്യം.വൈ ഫൈ വരുന്നതോടെ ഗ്രാമങ്ങള്‍ എല്ലാം ഡിജിറ്റല്‍ ആകും എന്ന് മാത്രമല്ല പ്രാദേശിക സംരംഭകറെ സഹായിക്കുക വഴി കൂടുതല്‍ വരുമാനം ഉണ്ടാക്കാനും സാധിക്കും.

രണ്ടു വര്ഷം മുന്‍പ് ദി വോയിസ് എന്നാ സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ബെന്ഗലൂരു നഗരത്തില്‍ സൌജന്യ വി ഫൈ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു.മൈസുരു,മംഗലുരു,ഹുബ്ബള്ളി തുടങ്ങിയ നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ വൈ ഫൈ ലഭ്യമാണ്.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

കര്‍ണാടകയിലെ ടൂറിസം കേന്ദ്രങ്ങള്‍ മത തീര്‍ഥാടന കേന്ദ്രങ്ങള്‍ റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാന ബസ്‌ സ്റ്റേഷനുകള്‍ എണ്ണി വിടങ്ങളില്‍ വൈ ഫൈ സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ ബി എസ് എന്‍ എല്ലിനു 2000 കോടിയുടെ കരാര്‍ നല്‍കിക്കഴിഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലും കര്‍ണാടകയിലെ ചില നഗരങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts