ക്രിസ്തുമസ് ബുക്കിംഗ് പുനരാരംഭിച്ച് കര്‍ണാടക ആര്‍ ടീ സി;ഡിസംബര്‍ 22 ലേക്ക് ഉള്ള ടിക്കെറ്റുകള്‍ ഇന്ന് ബുക്ക്‌ ചെയ്യാം.

ബെന്ഗലുരു : ക്രിസ്തുമസ് ബുക്കിംഗ് കര്‍ണാടക ആര്‍ ടീ സി പുനരാരംഭിച്ചു,ഡിസംബര്‍ 22 നു ഉള്ള ടിക്കെറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും കൌണ്ടറുകളില്‍ നിന്നും ബുക്ക്‌ ചെയ്യാം.

മുന്‍പ് 15 ദിവസം അഡ്വാന്‍സ് ആയി മാത്രമേ കര്‍ണാടക ആര്‍ ടീ സി റിസേര്‍വ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ,പിന്നീടു അത് 30 ദിവസമായി ഉയര്‍ത്തി എന്നാല്‍ ക്രിസ്തുമസ് നാട്ടില്‍ പോകാന്‍ ആവശ്യമായ ടിക്കെറ്റുകള്‍ ബുക്കിംഗ് ആരംഭിക്കേണ്ട ദിവസം കര്‍ണാടക ആര്‍ ടീ സി റിസര്‍വേഷന്‍ ആരംഭിച്ചിരുന്നില്ല,എന്ന് മാത്രമല്ല ഇന്നലെ വരെ ഡിസംബര്‍ 19 നു ഉള്ള ടിക്കറ്റ്‌ മാത്രമേ ബുക്ക്‌ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.നോട്ടു നിരോധനം തന്നെയാണ് കാരണം എന്ന് അറിയുന്നു.

  കർണാടക ആർ ടി സി ക്രിസ്തുമസ് ബുക്കിംഗ് ഇനിയും ആരംഭിച്ചിട്ടില്ല; ഡിസംബർ 19 ലെ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ; ചില്ലറക്ഷാമം തന്നെ കാരണം.
  ഔട്ടെര്‍ റിംഗ് റോഡില്‍ ഉള്ള കമ്പനികളുടെ "പൊതുഗതാഗത" സംവിധാനം വരുന്നു;മെമ്പര്‍മാരായ 40 കമ്പനികളില്‍ ഏതിന്റെ ബസിലും നിങ്ങള്ക്ക് കയറാം;മൊബൈല്‍ അപ്പുമായും ബന്ധിപ്പിച്ചേക്കും.
  കര്‍ണാടക ആര്‍ ടീ സി യുടെ ക്രിസ്തുമസ് ബുക്കിംഗ് ഇന്ന് രാത്രി ആരംഭിക്കും.
  കന്നഡ സിനിമയിലേക്ക് വീണ്ടും വരുന്നു ലാലേട്ടന്‍;ഇത്തവണ ഉപേന്ദ്രക്കൊപ്പം.

പക്ഷെ ഇന്ന് രാവിലെ മുതല്‍ ഡിസംബര്‍ 22 തീയതിക്ക് യാത്ര ചെയ്യേണ്ട ടിക്കെറ്റുകളുടെ ബൂകിംഗ് ആരംഭിച്ചു.ക്രിസ്തുമസ് നോട് അനുബന്ധിച്ച് ഏറ്റവും തിരക്ക് വരാന്‍ സാധ്യത യുള്ള വെള്ളിയാഴ്ച ,23 ഡിസംബര്‍ ന്റെ ടിക്കറ്റ്‌ നാളെ ആരംഭിക്കും എന്ന് പ്രതീക്ഷിക്കാം.

ഇത് വരെ സ്പെഷ്യല്‍ ട്രെയിന്‍ ഒന്നും പ്രഖ്യപിക്കാത്തതുകൊണ്ടും കേരള ആര്‍ ടീസിയുടെ ബൂകിംഗ് ഏകദേശം തീര്‍ന്ന നിലയില്‍ ആണ്.ഇപ്പൊള്‍ സ്വകാര്യ ബസുകള്‍ മാത്രമാണ് ശരണം.ഈ സമയത്ത് ആണ് കര്‍ണാടക ആര്‍ ടീ സിയുടെ ബുക്കിംഗ് ആരംഭിക്കുന്നത്.

ക്രിസ്തുമസ് ടിക്കറ്റ്‌ ലഭിക്കാത്തവര്‍ക്ക്‌ കേരള ആര്‍ ടീ സിയുടെ തത്കാല്‍ ടിക്കറ്റിനു വേണ്ടി ശ്രമിക്കാവുന്നതാണ്.യാത്ര പോകുന്നതിന്റെ ഒരു ദിവസം മുന്‍പേ 10% ടിക്കെറ്റുകള്‍ കേരള ആര്‍ ടീസി തത്കാല്‍ ടിക്കെറ്റുകള്‍ ആയി നല്‍കുന്നു.

കര്‍ണാടക ആര്‍ ടി സി ബുക്കിംഗ് വെബ് സൈറ്റ്  :http://www.ksrtc.in

24X7 ബന്ധപ്പെടേണ്ട നമ്പര്‍ :080-49596666

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts