ബെംഗളൂരു: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരശോധനക്കിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബെംഗളൂരു -കോഴക്കോട് സ്വിഫ്റ്റ് ബസില്‍ വെച്ചാണ് യുവാവ് അറസ്റ്റിലായത്. 50 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. തൊടുപുഴ സ്വദേശി ഇ.മുഹമ്മദ് യാസിന്‍ നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.രാജേഷ്, വി.എ.ഉമ്മര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ഡി.വിഷ്ണു, ഇ.ബി.ശിവന്‍ ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്.
Read MoreTag: Police Arrest
കർണാടക ബസിൽ നിന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി
ബെംഗളൂരു: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കര്‍ണാടക ബസ്സിലെ യാത്രികനില്‍ നിന്നും 300 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ചതിന് എറണാകുളം മരട് പുള്ളുവള്ളിപ്പറമ്പ് നാസിഫ് നാസറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ടി എച്ച് ഷഫീഖ്, പ്രിവന്റീവ് ഓഫിസര്‍ എം സി ഷിജു, അബ്ദുല്‍ സലിം, സിവില്‍ എക്‌സൈസ് ഓഫിസര്‍ അമല്‍ തോമസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിത്താര, ഷാനിയ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
Read Moreവ്യാജ നോട്ടുകളുമായി യുവതി പിടിയിൽ
ബെംഗളൂരു: ബാങ്കിൽ എത്തി കള്ളനോട്ട് കൈമാറാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഷീല എന്ന യുവതിയാണ് ജയനഗറിൽ നിന്ന് അറസ്റ്റിലായത്. കർണാടക ബാങ്കിൽ എത്തിയ ഇവർ 100 രൂപയുടെ 117 നോട്ടുകൾ നൽകി പകരം പുതിയ നോട്ടുകൾ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ നോട്ടുകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തത്.
Read Moreഭക്തിയുടെ മറവിൽ പീഡനം, വ്യാജ സ്വാമിയും ഭാര്യയും അറസ്റ്റിൽ
ബെംഗളൂരു: ഭക്തിയുടെ മറവിൽ യുവതിയെ വർഷങ്ങളായി പീഡിപ്പിച്ച വ്യാജ സ്വാമിയും ഭാര്യയും അറസ്റ്റിൽ . യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്. ആനന്ദമൂർത്തി, ഭാര്യ ലത എന്നിവരെയാണ് ബലത്സംഗം, വധഭീഷണി, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ആവളഹള്ളിയിലാണ് സംഭവം. ആറ് വർഷങ്ങൾക്ക് മുമ്പ് ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് യുവതി ആനന്ദമൂർത്തിയെ പരിചയപ്പെടുന്നത്. ജീവിതത്തിൽ വലിയ ആപത്ത് വരാൻ പോവണമെന്നും കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇയാൾ യുവതിയെ പറഞ്ഞ് ഭീഷണിപ്പെടുത്തി. കാളി ദേവിയെ പൂജിച്ചാൽ…
Read Moreഹണി ട്രാപ്പിലൂടെ 50 ലക്ഷം തട്ടി, മനുഷ്യാവകാശ പ്രവർത്തക പിടിയിൽ
ബെംഗളൂരു: ഹണി ട്രാപ്പില്‍ കുടുക്കി അന്‍പതു ലക്ഷം രൂപ തട്ടിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. ആര്‍എസ്‌എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് സല്‍മ ബാനുവിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നട ജില്ലയിലെ ആര്‍എസ്‌എസ് നേതാവും സ്വര്‍ണ വ്യാപാരിയുമാണ് ഷെട്ടി. ഷെട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയാണ് യുവതി പണം തട്ടിയത്. മണ്ഡ്യയില്‍ നിന്നു മൈസൂരുവിലേക്കു ലിഫ്‌റ്റ് ഓഫര്‍ ചെയ്താണ് സംഘം ഷെട്ടിയെ കുരുക്കിയതെന്ന് പോലീസ് പറഞ്ഞു. കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ…
Read Moreവിവാഹ തട്ടിപ്പ്, വ്യാജ ഡോക്ടർ അറസ്റ്റിൽ
ബെംഗളൂരു: വൈവാഹിക വെബ്സൈറ്റിൽ ഡോക്ടർ എന്ന വ്യാജനെ രജിസ്റ്റർ ചെയ്ത് യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മംഗളൂരു സുരത്കൽ സ്വദേശി ബിനോയ് ഷെട്ടി എന്ന സനത് ഷെട്ടിയാണ് പോലീസ് പിടിയിലായത്. സ്വകാര്യ മാട്രിമോണിയൽ വെബ്സൈറ്റിൽ ഡോക്ടർ എന്ന നിലക്ക് വ്യാജ പ്രൊഫൈലുണ്ടാക്കി 7.57 ലക്ഷമാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് പരാതി. ഫാർമസി കോഴ്സ് കഴിഞ്ഞ യുവതിയെ ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സമീപിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം വിവാഹ താൽപര്യം പ്രകടിപ്പിച്ചു. സ്വന്തമായി ആശുപത്രി തുടങ്ങുകയാണെന്ന്…
Read Moreസ്‌ഫോടക വസ്തുക്കൾ കടത്തിയ കേസിൽ കർണ്ണാടക സ്വദേശി കേരളത്തിൽ നിന്നും അറസ്റ്റിൽ
മലപ്പുറം: കോഴി വളത്തിനൊപ്പം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പത്ത് ടണ്ണോളം അനധികൃത സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. 2018 ലാണ് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കയറ്റി അയച്ച കർണാടക കൂർഗ് സ്വദേശി സോമശേഖരയെയാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പതിനായിരത്തോളം ഡിറ്റണേറ്ററുകൾ, പത്ത് ടണ്ണോളം ഭാരം വരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ, ഫ്യൂസ് വയറുകൾ ലോറിയിൽ ഉണ്ടായിരുന്നത്. കർണാടക…
Read Moreശിവമോഗ അക്രമം; നാലു പേർ പിടിയിൽ
ബെംഗളൂരു: ശിവമോഗയില്‍ വീര സവര്‍ക്കറുടെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ യുവാവിനെ കുത്തി പരിക്കേല്‍പിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നദീം, അബ്ദുള്‍ റഹ്മാന്‍ , തന്‍വീര്‍, സബിയുളള എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പ്രേം സിംഗ് എന്നയാളെ ശിവമോഗയിലെ തീര്‍ത്ഥഹളളി റോഡിലെ നമോ ശങ്കര്‍ ലേ ഔട്ടില്‍ വെച്ച് ഒരു സംഘം കുത്തി പരിക്കേല്‍പിച്ചത്. അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീര സവര്‍ക്കറുടെ പോസ്റ്ററുകള്‍ പതിച്ചത് ടിപ്പു അനുകൂലികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ടിപ്പുവിന്റെ ഫള്ക്‌സ് ബോര്‍ഡ് സ്ഥാപിക്കാനുളള…
Read Moreകുതിരവട്ടത്തു നിന്നും ചാടി പോയ കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ
ബെംഗളൂരു: കോഴിക്കോട് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷിനെ കർണാടകയിൽ നിന്ന് കണ്ടെത്തി. കർണാടകയിലെ ധർമസ്ഥലയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കോഴിക്കോട് നിന്നും ട്രെയിനിൽ മംഗലാപുരത്ത് നിന്ന് ധർമസ്ഥലത്തും എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു . ഇതോടെ കേരളാ പോലീസിനെ കർണാടക പോലീസ് വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോടെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ് വിനീഷ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്നു…
Read Moreമംഗളൂരു വിമാനത്താവളത്തിൽ 43 ലക്ഷത്തിന്റെ സ്വർണവും പണവുമായി രണ്ട് പേർ പിടിയിൽ
ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവും, അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. സ്വർണവുമായി കാസർകോട് സ്വദേശിയെയും കറൻസിയുമായി കർണാടക സ്വദേശിയുമാണ് പിടികൂടിയത്. ദുബായിൽ നിന്ന് എയർ ഇൻഡ്യ വിമാനത്തിൽ എത്തിയ കാസർകോട് ജില്ലയിലെ മുഹമ്മദ് അസ്‌കറിൽ നിന്ന് 831 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അസ്കർ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പാകിലാക്കി അടിവസ്ത്രത്തിന്റെ തുന്നിക്കെട്ടിയ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് 43,29,510 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.…
Read More