മംഗളൂരു വിമാനത്താവളത്തിൽ 43 ലക്ഷത്തിന്റെ സ്വർണവും പണവുമായി രണ്ട് പേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവും, അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി.

സ്വർണവുമായി കാസർകോട് സ്വദേശിയെയും കറൻസിയുമായി കർണാടക സ്വദേശിയുമാണ് പിടികൂടിയത്. ദുബായിൽ നിന്ന് എയർ ഇൻഡ്യ വിമാനത്തിൽ എത്തിയ കാസർകോട് ജില്ലയിലെ മുഹമ്മദ് അസ്‌കറിൽ നിന്ന് 831 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

അസ്കർ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പാകിലാക്കി അടിവസ്ത്രത്തിന്റെ തുന്നിക്കെട്ടിയ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് 43,29,510 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തിൽ നിന്ന് ദുബായിലേക്ക് പോകാനിരുന്ന കർണാടക സ്വദേശി എയർ ഇന്റലിജൻസ് യൂണിറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥൻ ഇൻഡ്യൻ കറൻസി മൂല്യത്തിന് തുല്യമായ 5,97,040 രൂപയുടെ വിദേശ കറൻസിയാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

യാത്രക്കാരൻ കൈയിൽ കരുതിയ ഹാൻഡ്ബാഗിൽ കറൻസി ഒളിപ്പിച്ചിരിക്കുകയായിരുന്നു. മംഗളൂരു വിമാനത്താവളം വഴിയുള്ള അനധികൃത സ്വർണക്കടത്ത് അടുത്തിടെയായി വർധിച്ച സാഹചര്യത്തിൽ വിമാനത്താവളം കേന്ദ്രീകരിച്ച്‌ കസ്റ്റംസ് പരിശോധന കർശനമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts