തീരസംരക്ഷണ സേന കപ്പൽ ‘അനഘ്’ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി

വിഴിഞ്ഞം: തീരസംരക്ഷണ സേന കപ്പൽ ‘അനഘ്’ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി. കേരളത്തിന്‍റെ തീരസുരക്ഷ വർധിപ്പിക്കാനും തിരച്ചിൽ, രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനും കപ്പൽ സഹായിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണു ഐ.എ.എസ് പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയിൽ മേഖലയിലെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് ഹബ്ബായി മാറുമെന്നതിനാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപരമായ ആവശ്യം മുൻകൂട്ടി കണ്ടാണ് കപ്പൽ വിഴിഞ്ഞം കോസ്റ്റ് ഗാർഡിന്‍റെ ഭാഗമായതെന്ന് കരസേനയുടെ കേരള-മാഹി മേഖലയിലെ കമാൻഡർ ഡിഐജി എൻ രവി പറഞ്ഞു.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ ശേഷിയുള്ള തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ് ICGS അനഘ്. തുടർച്ചയായി 15 ദിവസം കടലിൽ തങ്ങാൻ ശേഷിയുള്ള കപ്പലിൽ ആയുധങ്ങളും സെർച്ച് ആൻഡ് റെസ്ക്യൂ ഉപകരണങ്ങളും ഉണ്ട്. കമാൻഡന്‍റ് അമിത് ഹൂഡയുടെ നേതൃത്വത്തിലുള്ള കപ്പലിൽ 5 ഉദ്യോഗസ്ഥരും 33 ജീവനക്കാരുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts