സ്‌ഫോടക വസ്തുക്കൾ കടത്തിയ കേസിൽ കർണ്ണാടക സ്വദേശി കേരളത്തിൽ നിന്നും അറസ്റ്റിൽ

മലപ്പുറം: കോഴി വളത്തിനൊപ്പം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പത്ത് ടണ്ണോളം അനധികൃത സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. 2018 ലാണ് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്.

സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കയറ്റി അയച്ച കർണാടക കൂർഗ് സ്വദേശി സോമശേഖരയെയാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

പതിനായിരത്തോളം ഡിറ്റണേറ്ററുകൾ, പത്ത് ടണ്ണോളം ഭാരം വരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ, ഫ്യൂസ് വയറുകൾ ലോറിയിൽ ഉണ്ടായിരുന്നത്. കർണാടക സ്വദേശിയായ ലോറി ഡ്രൈവറെയും തൃക്കരിപ്പൂർ സ്വദേശിയേയും അന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്വാറികളിൽ പാറ പൊട്ടിക്കാനായി കൊണ്ടുവന്നതാണ് ഇവ എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ബിനുകുമാർ, ഇ.എസ്.ഐമാരായ ഷൈജു കാളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാക്കിർ സ്രാമ്പിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts