ബെംഗളൂരുവിൽ എത്തുന്നത് പരിപാടികൾക്ക്, മടക്കം ലഹരി വസ്തുക്കളുമായി

ബെംഗളൂരു: വിവിധ പരിപാടികളുടെ പേരിൽ ബെംഗളൂരുവിൽ എത്തുന്നു, മടക്ക യാത്ര ലഹരി മരുന്നുകളുമായി. നിരോധിത മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. പുല്ലൂർ ഞാറാറ്റിൽ ആകാശ് , കൊടകര ആഴകം അഴകത്തുകൂടാരത്തിൽ പ്രജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. വാദ്യകലാകാരന്മാരാണ് ഇരുവരും.ബെംഗളൂരുവിൽ ഇടയ്ക്കിടെ പരിപാടികൾക്ക് പോകാറുണ്ട്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ എത്തിച്ച മയക്കുമരുന്നുമായി ഇവർ എത്തിയതായും ദേശീയ പാതയിൽ ഇവരെ കാത്ത് മറ്റൊരു സംഘം  നിൽക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചു.…

Read More

പ്രവീൺ നെട്ടാരു കൊലപാതകം, ഒരാൾ കൂടെ അറസ്റ്റിൽ

ബെംഗളൂരു: പ്രവീൺ നെട്ടാരു കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി ദക്ഷിണ കന്നഡ ജില്ല പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ ടൗൺ സ്വദേശി അബ്ദുൾ കബീർ (33) ആണ് പിടിയിലായത്. കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജൂലൈ 26ന് രാത്രി കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ പ്രവീൺ നെട്ടാറിനെ അജ്ഞാത സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തെത്തുടർന്ന്, ദക്ഷിണ കന്നഡ ജില്ലയിൽ പലയിടത്തും സംഘർഷാവസ്ഥ നിലനിന്നിരുന്നു, കല്ലേറും പോലീസ് ലാത്തി ചാർജും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ പുത്തൂർ മേഖലയിൽ 144…

Read More

കാമുകിയെ പ്രീതിപ്പെടുത്താൻ ഭാര്യയുടെ 200 പവൻ കവർന്ന ഭർത്താവ് അറസ്റ്റിൽ 

ചെന്നൈ : കാമുകിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം ഭാര്യയുടെ 200 പവന്‍ ആഭണങ്ങള്‍ മോഷ്ടിച്ച്‌ കടന്നുകളഞ്ഞ യുവാവ് ചെന്നൈയില്‍ പിടിയിലായി. ചെന്നൈയിലെ പൂനമല്ലി സ്വദേശിയായ ശേഖറെന്ന 40കാരനാണ് അറസ്റ്റിലായത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ശേഖറും ഭാര്യയും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തന്‍റെ ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിന് അടുത്തിടെ അവര്‍ പൂനമല്ലിയിലെ വീട്ടിലെത്തി. ആകെ മുന്നൂറ് പവന്‍ സ്വര്‍ണമായിരുന്നു ശേഖറിന്‍റെ വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 200 പവനോളം കാണാനില്ലെന്ന് മനസ്സിലാക്കിയ ഭാര്യ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന…

Read More

വിവാഹത്തിന് സമ്മതിച്ചില്ല, കാമുകനെ കൊന്ന് ട്രോളിയിലാക്കിയ യുവതി പിടിയിൽ

ഗാസിയാബാദ്: വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പോലീസ് പിടിയിലായി. യുപി ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് അറസ്റ്റിലായത്. ഫിറോസ് അലി എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് : നാലു വര്‍ഷം മുന്‍പ് വിവാഹമോചിതയായ പ്രീതി, ഫിറോസ് അലിയോടൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ഒരു ട്രോളി ബാഗുമായി പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വഭാവികത തോന്നിയ പോലീസ് ബാഗു…

Read More

യുവതികളെ തല അറുത്ത് കൊന്ന കേസ്, നിർണായക വെളിപ്പെടുത്തലുകളുമായി പ്രതി 

ബെംഗളൂരു: തലയറുത്തുമാറ്റിയ നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന പ്രതികാര കഥയാണ്. തന്നെ ലൈം​ഗിക തൊഴിലിലേക്ക് തള്ളിവിട്ടവരെ യുവതിയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ ഏഴിനാണ് മാണ്ഡ്യയിലെ…

Read More

400 വർഷം പഴക്കമുള്ള വിഗ്രഹവുമായി നാലു പേർ പിടിയിൽ

ചെന്നൈ : രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന, 400 വര്‍ഷം പഴക്കമുള്ള പുരാതന വിഗ്രഹം വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൂത്തുക്കുടി സ്വദേശികളായ അറുമുഖരാജ്, കുമാരവേല്‍, മുസ്തഫ, സെല്‍വകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ കെ. ജയന്ത് മുരളി, ഐ.ജി ദിനകരന്‍, പോലീസ് സൂപ്രണ്ട് രവി എന്നിവര്‍ ഉള്‍പ്പെട്ട സംഘം വിഗ്രഹ വില്‍പനക്കാരെ നിരീക്ഷിച്ചു. വളരെ കരുതലോ​ടെയാണ് അവര്‍ വിഗ്രഹം കച്ചവടം ചെയ്യാനുള്ള…

Read More

മോദിയെയും യോഗിയെയും പിന്തുണച്ചതിന് വിവാഹമോചനം, ഭർത്താവ് അറസ്റ്റിൽ

ലഖ്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പിന്തുണച്ചതിന് പീഡിപ്പിക്കുകയും വിവാഹ മോചനം ആവശ്യപെടുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊറാദാബാദ് സ്വദേശിയായ നദീം എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിന്തുണച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ മൂന്നിനാണ് യുവതി പോലീസില്‍ പരാതിയുമായി എത്തിയത്. ഭര്‍ത്താവ് നേരത്തെ തന്നെ മുത്തലാഖ് ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്തിരുന്നതായും അതിന്…

Read More

ഓൺലൈൻ തട്ടിപ്പ്, നൈജീരിയക്കാരൻ പിടിയിൽ

ബെംഗളൂരു: നാല്‍പ്പത്തിമൂന്നു ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പ്‌ നടത്തിയ കേസില്‍ പ്രതി നൈജീരിയന്‍ പൗരന്‍ ആന്റണി ഒഗനറബോ എഫിധരെ പോലീസ്  പിടികൂടി. കാസര്‍ഗോഡ്‌ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ പി. അജിത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മൂന്നു ദിവസത്തെ ശ്രമത്തിനൊടുവില്‍ പ്രതിയെ കീഴടക്കിയത്‌. ലാപ്‌ടോപ്‌, എക്‌സ്‌റ്റേണല്‍ ഹാഡ്‌ ഡിസ്‌ക്‌, പെൻഡ്രൈവ്‌, 4 മൊബൈല്‍ ഫോണ്‍, വിവിധ ബാങ്കുകളുടെ 7 എ.ടി.എം കാര്‍ഡുകള്‍, 3 പാസ്‌പോട്ടുകള്‍, ഡോളറിന്റെ ഫോട്ടോകോപ്പികള്‍ തുടങ്ങിയവയും ഇയാളിൽ നിന്നും പിടിച്ചെടുത്തു. എസ്‌.ഐ: പി. മധുസൂദനന്‍, എ.എസ്‌.ഐ: കെ.വി ജോസഫ്‌, സി.പി.ഒമാരായ ബിജോഷ്‌ വര്‍ഗീസ്‌, ഷാജു…

Read More

യുവതിയെ ഭീഷണിപ്പെടുത്തി കവർച്ച, ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ 

ബെംഗളൂരു: ഡേറ്റിംഗിനായി ആളെ തേടിയിറങ്ങിയ യുവതിയെ കെണിയിൽ കുടുക്കി നഗ്നവീഡിയോ പകർത്തി കൊള്ളയടിച്ച ദമ്പതിമാരടക്കം നാലുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ ആർ. മംഗള, ഭർത്താവ് രവികുമാർ, ഇവരുടെ സുഹൃത്തുക്കളായ ശിവകുമാർ, ശ്രീനിവാസ് എന്നിവരാണ് പിടിയിൽ ആയത് . മംഗളയും ഭർത്താവുമാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും മറ്റു രണ്ടുപേർ ഇവരുടെ സഹായികളാണെന്നും പോലീസ് പറയുന്നു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ 32-കാരിയെയാണ് പ്രതികൾ കൊള്ളയടിച്ചത്. യുവതിയിൽനിന്ന് സ്വർണാഭരണങ്ങളും പണവും രണ്ട് ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് ഇവർ കവർന്നത്. ജൂലായ് 20-ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.…

Read More

ഫാസിൽ വധം; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

ബെംഗളൂരു: മംഗളൂരു സൂറത്ത്‌കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക സംഘം സഞ്ചരിച്ചിരുന്ന കാറോടിച്ച അജിത്ത് ഡിസോസയെയാണ് മംഗളൂരു പോലീസ് പിടികൂടിയത്. മംഗളൂരു സ്വദേശിയായ ഇയാളെ സൂറത്ത്‌കല്ലിന് സമീപത്ത് നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘം ഉപയോഗിച്ചിരുന്ന കാർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 21 പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ജൂലൈ 28 നാണ് സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശിയായ ഫാസിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.

Read More
Click Here to Follow Us