ബെംഗളൂരുവിൽ എത്തുന്നത് പരിപാടികൾക്ക്, മടക്കം ലഹരി വസ്തുക്കളുമായി

ബെംഗളൂരു: വിവിധ പരിപാടികളുടെ പേരിൽ ബെംഗളൂരുവിൽ എത്തുന്നു, മടക്ക യാത്ര ലഹരി മരുന്നുകളുമായി. നിരോധിത മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. പുല്ലൂർ ഞാറാറ്റിൽ ആകാശ് , കൊടകര ആഴകം അഴകത്തുകൂടാരത്തിൽ പ്രജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.

വാദ്യകലാകാരന്മാരാണ് ഇരുവരും.ബെംഗളൂരുവിൽ ഇടയ്ക്കിടെ പരിപാടികൾക്ക് പോകാറുണ്ട്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ എത്തിച്ച മയക്കുമരുന്നുമായി ഇവർ എത്തിയതായും ദേശീയ പാതയിൽ ഇവരെ കാത്ത് മറ്റൊരു സംഘം  നിൽക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചു. 50,000 രൂപ വിലവരുന്ന നാലുഗ്രാം എംഡിഎംഎയും ഓരോന്നിനും 2,000 രൂപ വിലയുള്ള എൽഎസ്ഡി സ്റ്റാമ്പുകളും ആണ്   ഇവരിൽ നിന്നും പിടിച്ചെടുത്തത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോണി ജോണി യെസ് പപ്പാ'... ഇനി വേണ്ട പപ്പാ; കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യൂ പി മന്ത്രി
  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us