വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ച് മലയാ​ളി വയോധികനിൽ നിന്നും എട്ടുലക്ഷം രൂപ തട്ടിയ സംഘം പിടിയിൽ

ബെംഗളൂരു: വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ച് മലയാ​ളി വയോധികനെ ബ്ലാക് മെയിൽ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നു കർണാടക സ്വദേശികളെ കുടക് പോലീസ് പിടികൂടി. ബണ്ട്വാൾ സ്വദേശി അബ്ദുൾ ബഷീർ (29), കഡബ സ്വദേശി സാദിഖ് (30), ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം ജില്ലക്കാരനായ ജോൺ മാത്യു (64) ആണ് തട്ടിപ്പിനിരയായത്. അവിവാഹിതനായ ജോൺ മാത്യുവിന്റെ ഡ്രൈവറായി ഫൈസൽ സേവനമനുഷ്ഠിച്ചിരുന്നു. കുടകിൽ തന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ്  നവംബർ 26ന് ജോണിനെ ഫൈസൽ മടിക്കേരിയിലെ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

അബ്ദുൾ ബഷീർ, സാദിഖ്, അമീർ എന്നിവരാണ് വിവാഹത്തിന് സൗകര്യമൊരുക്കാൻ എന്ന പേരിൽ അവിടെയുണ്ടായിരുന്നത്. അന്ന് വൈകീട്ട് തന്നെ നാല് പ്രതികളും ചേർന്ന് ജോണിനെ ബ്ലാക്ക് മെയിൽ ചെയ്തു.

10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വിവരം വീട്ടുകാരെ അറിയിക്കുമെനായിരുന്നു ഭീഷണി. തുടർന്ന് 8 ലക്ഷം രൂപയും ബാക്കി തുകയുടെ ചെക്കും നൽകി. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ജോൺ പിന്നാലെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

ബഷീറിനെയും സാദിഖിനെയും ഞായറാഴ്ച കുടക് പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഫൈസൽ നേരത്തെ തന്നെ മൈസൂരുവിൽ കസ്റ്റഡിയിലായിരുന്നു. സംഘത്തിലെ കൂട്ടാളി അമീർ ഒളിവിലാണ്. പ്രതികളിൽനിന്ന് മൂന്ന് മൊബൈൽ ഫോണുകളും ഒരുലക്ഷം രൂപയും 2,10,000 രൂപയുടെ ചെക്കും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts