ഓൺലൈൻ തട്ടിപ്പ്, നൈജീരിയക്കാരൻ പിടിയിൽ

ബെംഗളൂരു: നാല്‍പ്പത്തിമൂന്നു ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പ്‌ നടത്തിയ കേസില്‍ പ്രതി നൈജീരിയന്‍ പൗരന്‍ ആന്റണി ഒഗനറബോ എഫിധരെ പോലീസ്  പിടികൂടി.

കാസര്‍ഗോഡ്‌ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ പി. അജിത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മൂന്നു ദിവസത്തെ ശ്രമത്തിനൊടുവില്‍ പ്രതിയെ കീഴടക്കിയത്‌. ലാപ്‌ടോപ്‌, എക്‌സ്‌റ്റേണല്‍ ഹാഡ്‌ ഡിസ്‌ക്‌, പെൻഡ്രൈവ്‌, 4 മൊബൈല്‍ ഫോണ്‍, വിവിധ ബാങ്കുകളുടെ 7 എ.ടി.എം കാര്‍ഡുകള്‍, 3 പാസ്‌പോട്ടുകള്‍, ഡോളറിന്റെ ഫോട്ടോകോപ്പികള്‍ തുടങ്ങിയവയും ഇയാളിൽ നിന്നും പിടിച്ചെടുത്തു. എസ്‌.ഐ: പി. മധുസൂദനന്‍, എ.എസ്‌.ഐ: കെ.വി ജോസഫ്‌, സി.പി.ഒമാരായ ബിജോഷ്‌ വര്‍ഗീസ്‌, ഷാജു കെ , അനില്‍ കെ ടി എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts