എസ്. ഐ നിയമന തട്ടിപ്പ്, ഒന്നാം റാങ്കുകാരി അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയിലെ എസ്.ഐ നിയമന പരീക്ഷ ക്രമക്കേട് കേസില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍. വിജയപുര സ്വദേശി രചനയാണ് അറസ്റ്റിലായത്. പരീക്ഷ ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നതു മുതല്‍ രചന ഒളിവിൽ കഴിയുകയായിരുന്നു. മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തിയിലെ ഹിരോലി ചെക്ക്പോസ്റ്റില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. എഡിജിപി അമൃത് പോളും മറ്റ് പോലീസുകാരുമടക്കം 65 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്.

Read More

പരീക്ഷ ക്രമക്കേട്, ഒളിവിൽ ആയിരുന്ന എസ്ഐ അറസ്റ്റിൽ 

ബെംഗളൂരു: എസ്ഐ നിയമന പരീക്ഷാ ക്രമക്കേട് കേസിൽ ഒളിവിലായിരുന്ന എസ്ഐ അറസ്റ്റിൽ. കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിലെ മുൻ എസ്ഐ ഷരീഫിനെയാണ് മുംബൈയിൽനിന്ന് സിഐഡി പിടികൂടിയത്. ഇയാളെ ബെംഗളൂരുവിലെത്തിച്ചു. ഉദ്യോഗാർത്ഥികളിൽനിന്നു പണം വാങ്ങി ഒഎംആറിൽ ക്രമക്കേടു നടത്താൻ ഇടനിലക്കാരനായി പ്രവർത്തിച്ചത്തിനാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. ഒരാളിൽനിന്ന് 40 ലക്ഷം വരെ വാങ്ങിയ ഷരീഫ് ഇതു റിക്രൂട്ട്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനു കൈമാറുകയായിരുന്നു. ഇങ്ങനെ 8 ഉദ്യോഗാർത്ഥികളിൽ നിന്നും ഷരീഫ് പണം സ്വന്തമാക്കിയതിന്റെ തെളിവുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

പരീക്ഷ ക്രമക്കേട് ഉദ്യോഗാർഥ്വിയും ഭർത്താവും അറസ്റ്റിൽ

ബെംഗളൂരു: എസ്ഐ നിയമന പരീക്ഷയിൽ ക്രമക്കേട് നടത്തിയ വീട്ടമ്മയായ ഉദ്യോഗാർത്ഥ്വിയെയും ഇവരുടെ ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 50 ദിവസത്തിൽ ഏറെയായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഹൈദരാബാദിൽ നിന്നും സി ഐ ഡി വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കലബുറഗിസേഡം സ്വദേശിനി ശാന്തഭായിയും ഭർത്താവ് ഭാസ്യ നായിക്കുമാണ് പോലീസ് പിടിയിൽ ആയത്. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഏപ്രിൽ 10 ന് ചോദ്യം ചെയ്യാനായി ഇവരോട് ഹാജരാകാൻ പോലീസ് അറിയിച്ചിരുന്നു. തുടർന്നാണ് ഇവർ ഒളിവിൽ പോയത്. ശാന്തഭായി കൈക്കൂലി വാങ്ങിയതിനുള്ള തെളിവ് സിഐഡി യ്ക്ക്…

Read More
Click Here to Follow Us