നാട്ടിലേക്ക് ഈസ്റ്റർ, മധ്യവേനലവധി യാത്ര : കേരളത്തിലേക്ക് മൂന്ന് പ്രത്യേകതീവണ്ടികൾ സർവീസ് നടത്തും

ബെംഗളൂരു : മധ്യവേനലവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രാത്തിരക്കിന് പരിഹാരമായി മൂന്നു പ്രത്യേക തീവണ്ടികൾ അനുവദിച്ച് റെയിൽവേ.

17-ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് കേരളത്തിലൂടെ മംഗളൂരുവിലേക്കും കൊല്ലത്തേക്കും 19-ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് കൊല്ലത്തേക്കുമാണ് പ്രത്യേക സർവീസ് നടത്തുക. റിസർവേഷൻ ആരംഭിച്ചു.

എസ്എംവിടി ബെംഗളൂരു-മംഗളൂരു ജങ്ഷൻ എക്‌സ്‌പ്രസ്

എസ്എംവിടി ബെംഗളൂരു-മംഗളൂരു ജങ്ഷൻ എക്സ്‌പ്രസ് (06579) പെസഹാ വ്യാഴാഴ്ച രാത്രി 11.55-ന് പുറപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് നാലിന് മംഗളൂരുവിലെത്തും. തിരിച്ച് മംഗളൂരു ജങ്ഷൻ-എസ്എംവിടി ബെംഗളൂരു എക്സ്‌പ്രസ് (06580) ഞായറാഴ്ച ഉച്ചയ്ക്ക് 2.10-ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.30-ന് ബെംഗളൂരുവിലെത്തും.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

എസ്എംവിടി ബെംഗളൂരു-കൊല്ലം എക്‌സ്‌പ്രസ് (വ്യാഴം)

എസ്എംവിടി ബെംഗളൂരു-കൊല്ലം എക്സ്‌പ്രസ് (06577) പെസഹാ വ്യാഴാഴ്ച വൈകിട്ട് 3.50-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരിച്ച് വെള്ളിയാഴ്ച രാവിലെ 10.45-ന് പുറപ്പെടുന്ന കൊല്ലം-എസ്എംവിടി ബെംഗളൂരു എക്സ്‌പ്രസ് (06578) പിറ്റേദിവസം ഉച്ചയ്ക്ക് 1.30-ന് ബെംഗളൂരുവിലെത്തും.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

എസ്എംവിടി ബെംഗളൂരു-കൊല്ലം എക്‌സ്‌പ്രസ് (ശനി)

എസ്എംവിടി ബെംഗളൂരു-കൊല്ലം എക്സ്‌പ്രസ് (06585) 19-ന് വൈകീട്ട് 3.50-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.20-ന് കൊല്ലത്തെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts