അജ്ഞാത സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി 

ബെംഗളൂരു: കെങ്കേരിക്ക് സമീപം രായസാന്ദ്ര ഗ്രാമത്തിൽ  അജ്ഞാത സ്ത്രീയുടെ അഴുകിയതും കത്തിക്കരിഞ്ഞതുമായ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞതും ജീർണിച്ചതുമായ കെട്ടിടത്തിനുള്ളിൽ മൃതദേഹം കത്തിച്ച ശേഷം സമീപത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് കുറ്റിക്കാടുകൾക്കടിയിൽ തള്ളുകയായിരുന്നുവെന്നാണ്  പോലീസിന്റെ പ്രാഥമിക നിഗമനം . കെട്ടിടത്തിൽ നിന്ന്  ഉപയോഗിച്ച രണ്ട്    കോണ്ടവും പോലീസ് കണ്ടെത്തി.  യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.  ഞായറാഴ്ച ഉച്ചയോടെ ഒരു വഴിയാത്രക്കാരൻ ആണ്  മൃതദേഹം കണ്ടതും പോലീസിൽ വിവരമറിയിക്കുകയും ചെയ്തത് . മരിച്ച യുവതിയെ  തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വെസ്റ്റ് ഡിവിഷൻ ഇൻചാർജ്…

Read More

ഭക്ഷണമുണ്ടാക്കിയില്ല , ഭാര്യയെ കൊന്ന് സ്യൂട്ട്കേസിൽ ആക്കിയ യുവാവ് പോലീസ് പിടിയിൽ 

suicide

ബെംഗളൂരു : ഭക്ഷണമുണ്ടാക്കി നല്‍കാതിരുന്ന ഭാര്യയെ കൊലപ്പെടുത്തി വലിയ സ്യൂട്ട്‌കേസിലാക്കി കുളത്തിലെറിഞ്ഞ ഭര്‍ത്താവും സുഹൃത്തും പോലീസ് പിടിയില്‍. ബെംഗളൂരു സ്വദേശിയായ മഞ്ജുള കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് വിഘ്‌നേശ് നഗര്‍ സ്വദേശി രാമു, സുഹൃത്ത് ബസവനഗൗഡ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 14-ന് നെലമംഗലയ്ക്ക് സമീപത്തെ കുളത്തിലാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. സംശയം തോന്നിയ വഴിയാത്രക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധനനടത്തിയതോടെ ഇതിനുള്ളില്‍ അഴുകിയനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുമ്പ് രാമു…

Read More

പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ പിതാവും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു

ചെന്നൈ : തമിഴ്നാട് തിരുവണ്ണാമലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തയാളെ പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവത്തില്‍ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പക്കത്തെ സ്വകാര്യ ബസ് ഡ്രൈവറാണ് ഇയാൾ. ബന്ധുവായ പതിനാറുകാരിയെയാണ് മുരുകന്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. ആറുമാസം മുന്‍പ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു ബലാത്സംഗം. കഴിഞ്ഞ 23 നാണ് കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുരുകന്‍ പുറത്തിറങ്ങിയത്. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു ജയിലില്‍ നിന്നെത്തിയ…

Read More

വാതുവെപ്പിൽ പണം നഷ്ടമായത് അമ്മയെ അറിയിച്ചു. അച്ഛൻ മകനെ കൊന്നു

ബെംഗളൂരു: മകനെ കഴുത്തുഞെരിച്ച്‌ കൊന്ന് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ സെട്ടി മാഡമംഗല ഗ്രാമത്തിലാണ് സംഭവം. 12 കാരനായ നിഖില്‍ കുമാറാണ് മരിച്ചത്. പിതാവ് മണികണ്ഠയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ബാര്‍ബര്‍ തൊഴിലാളിയായ മണികണ്ഠ ക്രിക്കറ്റ് വാതുവെപ്പിന് അടിമയായിരുന്നു. ഐ.പി.എല്‍ ടൂര്‍ണമെന്റിനിടെ വാതുവെപ്പില്‍ ഇയാള്‍ക്ക് ധാരാളം പണം നഷ്ടമായിരുന്നു. ഇക്കാര്യം അറിഞ്ഞ മകന്‍ വിവരം അമ്മയെ അറിയിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കായി. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. മണികണ്ഠ…

Read More

മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ കറങ്ങിയ അച്ഛൻ പോലീസ് പിടിയിൽ 

ബെംഗളൂരു: പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയില്‍ നഗരം കറങ്ങിയ 34 കാരന്‍ പോലീസ് പിടിയിൽ. കര്‍ണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം.  പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിന്റെ പിന്‍സീറ്റില്‍ വച്ച്‌ രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്. ഭോവ്‌ലി ഗല്ലിയില്‍ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തന്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. നാല് മാസങ്ങള്‍ക്കു മുന്‍പ് അഞ്ജലി ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയിരുന്നു. തുടര്‍ന്ന് നാല് മക്കളെ തനിക്കൊപ്പം…

Read More

വിവാഹമോചനത്തിന് വിസമ്മതിച്ച ഭാര്യയുടെ ബന്ധുക്കളെ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; രണ്ട് പേർ മരിച്ചു,

ബെംഗളൂരു: ഭാര്യ വിവാഹമോചനത്തിന് വിസമ്മതിച്ച സംഘർഷം മൂലം ഓട്ടോ ഡ്രൈവർ യാദ്ഗിർ ജില്ലയിൽ ബുധനാഴ്ച അവളുടെ പിതാവിനെയും സഹോദരനെയും രണ്ട് ബന്ധുക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷം തീകൊളുത്തി കൊള്ളാൻ ശ്രമിച്ചതായി ബസവരാജ് കട്ടിമണി റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ പിതാവും സഹോദരനും ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ രണ്ട് ബന്ധുക്കൾ മരിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെയാണ് പ്രതി ശരണപ്പയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യ ശരണപ്പ ഏരണ്ണയുടെ ബന്ധുക്കളായ 35 കാരനായ നാഗപ്പ ഹഗരഗുണ്ടയും 65 കാരനായ ശരണപ്പ സരൂരുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. 40 ശതമാനം പൊള്ളലേറ്റ ഭാര്യയുടെ…

Read More

മന്ത്രവാദത്തിന്റെ പേരിൽ യുവതിയുടെ നാവും സ്തനവും മുറിച്ച് കൊലപ്പെടുത്തി

ജാർഖണ്ഡ്: ജാർഖണ്ഡിലെ ഗർവാ ജില്ലയിൽ മന്ത്രവാദത്തിന്റെ പേരിൽ സഹോദരിയും സഹോദരനും ചേർന്ന് ഒരു യുവതിയെ ബലി കൊടുത്തു. ശേഷം മൃതദേഹം കത്തിച്ചു കളഞ്ഞു. ഞായറാഴ്ച സംഭവം പുറത്തറിഞ്ഞയുടൻ പോലീസ് ഈ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗർവാ നഗറിലെ ഒറോൺ തോലയിൽ താമസിക്കുന്ന ഗുഡിയ ദേവി (26)യാണ് മന്ത്രവാദത്തിന്റെ പേരിൽ മരിച്ചത്. മന്ത്രവാദത്തിനിടെ ഗുഡിയ ദേവിയുടെ സ്തനവും നാവും മുറിച്ചതായി യുവതിയുടെ ഭർത്താവ് ആരോപിച്ചു. പിന്നീട് ഗർഭപാത്രവും കുടലും സ്വകാര്യ ഭാഗത്തിലൂടെ പുറത്തെടുത്തതായും ഇതുമൂലം രക്തം വാർന്നാണ് യുവതി മരിച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ…

Read More

സംഘർഷത്തിനിടെ കൊല, 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിക്കമുദ്ദേനഹള്ളി ഗ്രാമത്തിൽ വഴക്കിനിടെ 65 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ ദൊഡ്ഡബല്ലാപൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഹോദരങ്ങൾ ആണ്. സംഘർഷത്തിനിടെ ഗംഗമ്മയാണ് മരിച്ചത്. ആക്രമണത്തിൽ മകൻ വിജയകുമാറിന് നിസാര പരിക്കേറ്റു. സുധാകർ ജ്യേഷ്ഠൻ മാരുതി എന്നിവരാണ് പ്രതികൾ. സുധാകറും കുടുംബാംഗങ്ങളും  അവരുടെ ഗ്രാമത്തിലെ സർക്കാർ പദ്ധതികളുടെ സബ്‌ കോൺടാക്ട് എടുത്തിട്ടുള്ളതായി പ്രഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. എം.ജി.എൻ.ആർ.ഐ.ജി.എയുടെ കീഴിലുള്ള പ്രവൃത്തികളിൽ കുടുംബം ക്രമക്കേട് നടത്തിയതായി വിജയകുമാർ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സുധാകരും മാരുതിയും അവരുടെ…

Read More

കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയുടെ ജീവപര്യന്തം ശിക്ഷ കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ നദിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 33 കാരിയായ യുവതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. 2016-ൽ തുമകുരു ജില്ലയിലെ കൊരട്ടഗെരെയിൽ ആണ് സംഭവം. കുട്ടിക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അപസ്മാരവും ഉണ്ടായിരുന്നുവെന്നും ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള സ്ത്രീക്ക് കുട്ടിയെ ശരിയായി മുലയൂട്ടാൻ കഴിഞ്ഞില്ലന്നും ഇക്കാരണത്താൽ യുവതി കുട്ടിയെ സുവർണമുഖി നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു. അറസ്റ്റിലായ ദിവസം മുതൽ ആറ് വർഷത്തോളമായി യുവതി ജുഡീഷ്യൽ…

Read More

വെട്ടിനുറുക്കിയുള്ള കൊലപാതകം , വിവരങ്ങൾ നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികം

ബെംഗളൂരു: കർണാടകയിൽ സ്ത്രീകളെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ കർണാടക പോലീസ്. വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപയാണ്  പാരിതോഷികമായി ലഭിക്കുക. കർണാടക മാണ്ഡ്യ പോലീസാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്ത് വിട്ടത്. കർണാടകയിലെ മാണ്ഡ്യയിലുളള പാണ്ഡവപുരയിൽ നിന്നും ശ്രീരംഗപട്ടണത്ത് നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഇരുവരുടെയും മൃതദേഹം വെട്ടിനുറുക്കി വികൃതമാക്കിയ നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം ബാഗിൽ നിറച്ച നിലയിലും മറ്റൊന്ന് വെള്ളക്കെട്ടിലുമാണ് കണ്ടെത്തിയത്. ശരീരത്തിന്റെ മുകൾ ഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നു. മാണ്ഡ്യ പോലീസ് സ്വമേധയാ…

Read More
Click Here to Follow Us