വെട്ടിനുറുക്കിയുള്ള കൊലപാതകം , വിവരങ്ങൾ നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികം

ബെംഗളൂരു: കർണാടകയിൽ സ്ത്രീകളെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ കർണാടക പോലീസ്.

വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപയാണ്  പാരിതോഷികമായി ലഭിക്കുക. കർണാടക മാണ്ഡ്യ പോലീസാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്ത് വിട്ടത്.

കർണാടകയിലെ മാണ്ഡ്യയിലുളള പാണ്ഡവപുരയിൽ നിന്നും ശ്രീരംഗപട്ടണത്ത് നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഇരുവരുടെയും മൃതദേഹം വെട്ടിനുറുക്കി വികൃതമാക്കിയ നിലയിലായിരുന്നു.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

ഒരാളുടെ മൃതദേഹം ബാഗിൽ നിറച്ച നിലയിലും മറ്റൊന്ന് വെള്ളക്കെട്ടിലുമാണ് കണ്ടെത്തിയത്. ശരീരത്തിന്റെ മുകൾ ഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നു. മാണ്ഡ്യ പോലീസ് സ്വമേധയാ കേസെടുത്ത് 16 ദിവസം പിന്നിട്ടെങ്കിലും കാര്യമായ പുരോഗതി ഒന്നും കേസിൽ ഇതുവരെ ഉണ്ടായിട്ടില്ല.

മൃതദേഹം വെട്ടിനുറുക്കിയ രീതി പരിശോധിച്ചാൽ രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തതിനാൽ മരിച്ചത് ആരാണെന്ന് കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല . ഇതിനെ തുടർന്നാണ് പോലീസ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. അതേസമയം കേസിന്റെ തുടർ അന്വേഷണത്തിനായി മാണ്ഡ്യ പോലീസ് ഏഴ് പേർ അടങ്ങുന്ന പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
[masterslider id="10"]

Related posts