ഭക്ഷണമുണ്ടാക്കിയില്ല , ഭാര്യയെ കൊന്ന് സ്യൂട്ട്കേസിൽ ആക്കിയ യുവാവ് പോലീസ് പിടിയിൽ 

suicide

ബെംഗളൂരു : ഭക്ഷണമുണ്ടാക്കി നല്‍കാതിരുന്ന ഭാര്യയെ കൊലപ്പെടുത്തി വലിയ സ്യൂട്ട്‌കേസിലാക്കി കുളത്തിലെറിഞ്ഞ ഭര്‍ത്താവും സുഹൃത്തും പോലീസ് പിടിയില്‍.

ബെംഗളൂരു സ്വദേശിയായ മഞ്ജുള കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് വിഘ്‌നേശ് നഗര്‍ സ്വദേശി രാമു, സുഹൃത്ത് ബസവനഗൗഡ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 14-ന് നെലമംഗലയ്ക്ക് സമീപത്തെ കുളത്തിലാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. സംശയം തോന്നിയ വഴിയാത്രക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തി പരിശോധനനടത്തിയതോടെ ഇതിനുള്ളില്‍ അഴുകിയനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുമ്പ് രാമു നെലമംഗലയിലെത്തിയിരുന്നതായി പോലീസ് കണ്ടെത്തി . ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ജൂണ്‍ 10-നാണ് മഞ്ജുള കൊല്ലപ്പെട്ടത്. സിനിമ കണ്ടതിനുശേഷം രാത്രി 12-ഓടെ വീട്ടിലെത്തിയ രാമു മഞ്ജുളയോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം ഉണ്ടാക്കി നല്‍കാൻ മഞ്ജുള തയ്യാറായില്ല. മഞ്ജുള ഫോണില്‍ സംസാരിച്ചിരുന്നതിനെയും രാമു ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ രാമു, മഞ്ജുളയുടെ തലപിടിച്ച്‌ മേശയില്‍ ഇടിച്ചതോടെ ബോധരഹിതയായി നിലത്തുവീണു. രാവിലെയാണ് മഞ്ജുള മരിച്ചെന്ന് രാമുവിന് മനസ്സിലായത്. തുടര്‍ന്ന് മൃതദേഹം വലിപ്പമുള്ള സ്യൂട്ട്‌കേസിലാക്കി സുഹൃത്തിന്റെ സഹായത്തോടെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts