ടോൾ നൽകാൻ പണമില്ല മോഷ്ടിച്ച ബസിൽ നിന്ന് ഇറങ്ങിയോടി മോഷ്ട്ടാവ്

ബെംഗളൂരു : സ്വകാര്യ ബസ് മോഷ്ടിച്ച കള്ളൻ ടോൾ അടയ്ക്കാതെ ബസിൽ നിന്ന് ഇറങ്ങിയോടി. ചാമരാജനഗറിലെ എൽഐസി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന വജ്ര എന്ന സ്വകാര്യ ബസാണ് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ മോഷ്ടാവ് മോഷ്ടിച്ചത്.

പിന്നീട് ഉച്ചയോടെ ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ടോൾ ബൂത്തിൽ ബസ് കണ്ടെത്തിയതായി ബസ് ഉടമ സോമനായക അറിയിക്കുകയും ടോൾ അടക്കാൻ പണമില്ലാതെ ബസ് നിർത്തി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് നിഗമനം.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

ബസ് മോഷണം പോയതോടെ ഉടമ ബസ് ഓണേഴ്‌സ് അസോസിയേഷൻ്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും സോഷ്യൽ മീഡിയയിലും ബസിൻ്റെ ഫോട്ടോ ഷെയർ ചെയ്തു.

ബാംഗ്ലൂർ ടോളിന് സമീപം ബസ് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ ഞങ്ങൾക്ക് ബസ് കണ്ടെത്തിയതെയായി വിവരം നൽകുകയായിരുന്നു.

ടോൾ അടയ്ക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയ കള്ളൻ, ടോൾ ജീവനക്കാർ ബസ് നിർത്തി കൂടുതൽ ചോദ്യം ചെയ്തപ്പോൾ പിടിക്കപെടുമെന്ന പേടിയില്ല് ബസിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ

ഇയാളെ കണ്ടെത്താൻ ചാമരാജനഗർ ടൗൺ സ്റ്റേഷനിൽ പരാതി നൽകുമെന്നും സോമനായക പറഞ്ഞു. ബസ് മോഷണത്തിൻ്റെ ദൃശ്യവും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
[masterslider id="10"]

Related posts