ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ വീർഭദ്ര നഗറിൽ പോലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിക്ക് നേരെ സിറ്റി പോലീസ് വെടിയുതിർത്തു. ഭവാനി നഗറിൽ ബിൽഡർ രാജു ദൊഡ്ഡബൊമ്മനവർ വധക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന ശാസ്ത്രി നഗർ സ്വദേശി വിശാൽസിംഗ് ചൗഹാൻ എന്ന പ്രതി ശിവാജി നഗറിൽ ഒരാളെ തട്ടിക്കൊണ്ട് പോകാൻ വരികയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു. വീർഭദ്ര നഗറിന്റെ പ്രാന്തപ്രദേശത്ത് വെച്ച് പോലീസ് സംഘം ചൗഹാനെ തടഞ്ഞുവെങ്കിലും പോലീസ് കോൺസ്റ്റബിൾ യാസിൻ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടിപ്പോകാൻ ശ്രമിച്ചതിനെ…
Read MoreTag: murder
നടുറോഡിൽ യുവാവിനെ കുത്തിക്കൊന്നു
ബെംഗളൂരു: കർണാടക ദാവൻഗെരെയിലെ അജ്ജിഹള്ളിയിൽ പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ വച്ച് കുത്തിക്കൊന്നു. നല്ലൂർ വില്ലേജ് സ്വദേശിയായ സാക്കിറാണ് കൊല്ലപ്പെട്ടത്. അക്രമി സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ആളുകൾ ഇയാളെ നോക്കിനിൽക്കെയായിരുന്നു അക്രമം നടത്തിയത്. സാക്കിറിനെ കൈയിൽ കരുതിയ കത്തി കൊണ്ട് നിരന്തരം കുത്തുകയും വെട്ടുകയുമായിരുന്നു. ഇതോടെ ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതിനിടെ ഇതുവഴി പോയ ഒരാൾ ആക്രമണ രംഗങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തി സാക്കിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൻറെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.…
Read Moreനടന്റെ കൊലപാതകം, ഭാര്യ സഹോദരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ ബെംഗളൂരുവിലെ വാടക വീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ നടന്റെ ഭാര്യ സഹോദരൻ അടക്കം രണ്ട് പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ആര്‍.ആര്‍. നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷ് നാലുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ലഗോരി എന്ന കന്നട ചിത്രത്തില്‍ സഹനടന്‍ ആയാണ് സതീഷിന്റെ സിനിമ കരിയറിന്റെ തുടക്കം, നിരവധി…
Read Moreവർഗീയ സംഘർഷത്തിനിടെ കൊലപാതകം; 15 പേരെ കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: ക്ഷേത്രഭൂമിയെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ശനിയാഴ്ച രാത്രി ബെലഗാവി താലൂക്കിലെ ഗൗണ്ട്വാഡ് ഗ്രാമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുടർന്ന് സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. കൊലപാതക വാർത്ത പ്രചരിച്ചതിന് പിന്നാലെ ഗ്രാമത്തിൽ സങ്കർഷാവസ്ഥ ഉണ്ടായത് തുടർന്ന് നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ വീടുകൾക്ക് നേരെയും കല്ലേറുണ്ടായി. തുടർന്ന് പുലർച്ചെ ഒരു മണിയോടെയാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഭൈരവനാഥ ക്ഷേത്രത്തിന്റെ ഭൂമിയെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം…
Read Moreനടൻ കുത്തേറ്റ് മരിച്ച നിലയിൽ
ബെംഗളൂരു: കന്നഡ സിനിമ സീരിയൽ നടൻ സതീഷ് വജ്രയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടണെഗെരിയിലെ വാടക വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സതീഷിന്റെ ഭാര്യ സഹോദരൻ സതീഷിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സതീഷിന്റെ ദേഹത്ത് കത്തികൊണ്ട് പലതവണ കുത്തിയിട്ടുണ്ട്. കടുത്ത രക്തസ്രാവത്തെ തുടർന്നാണ് സതീഷ് വജ്ര മരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് സതീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്ത്. തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം ആവാം സതീഷിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു. ലഗോരി, ക്രഷ്…
Read Moreദളിത് നേതാവിനെ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയിൽ ദളിത് സംഘർഷ സമിതി (ഡി.എസ്.എസ്.) നേതാവിനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തി. നരസിംഹമൂർത്തി എന്ന കുറി മൂർത്തിയാണ് കൊല്ലപ്പെട്ടത്. തുമകുരുവിലെ ഗുബ്ബി ഗ്രാമത്തിൽ ഗവ. ജൂനിയർ കോളേജിന് സമീപത്തെ ചായക്കടക്ക് മുമ്പിൽ ഇന്നലെയാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാക്ഷികൾ പോലീസിനോട് പറഞ്ഞു . പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മരിച്ച ദളിത് നേതാവിന്റെ ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളെ എത്രയും…
Read Moreബെംഗളൂരുവിൽ സ്വവർഗ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
ബെംഗളൂരു : മെയ് 30 ന് ബിടിഎം ലേഔട്ടിലെ സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റിൽ 32 കാരനായ പങ്കാളി പ്രദീപിനെ കൊലപ്പെടുത്തിയ കേസിൽ 26 കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ജൂൺ 2 നാണ് ഫ്‌ളാറ്റിൽ ജീർണിച്ച നിലയിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതി നെലമംഗലയ്ക്ക് സമീപം ത്യമഗൊണ്ട്‌ലു സ്വദേശിയും നാഗരഭാവി സ്വദേശിയുമായ രക്ഷിത് ഗൗഡയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കച്ചവടക്കാരനായ പ്രദീപ് ക്രോസ് ഡ്രെസ്സറായിരുന്നു. അപ്പാർട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് അപ്പാർട്ട്‌മെന്റിന്റെ കെയർടേക്കർ സുരേഷ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന്…
Read Moreബൈക്ക് റൈഡിങ് താരത്തിന്റെ കൊലയിൽ ബെംഗളൂരു സ്വദേശിനിയ്ക്ക് ഒപ്പം മുൻ മാനേജരും അറസ്റ്റിൽ
ന്യൂമാഹി : ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ബൈക്ക് റൈഡര്‍മാരിലൊരാളായ ന്യൂമാഹി സ്വദേശി കൊല്ലപ്പെട്ട താരത്തിന്റെ മുന്‍ മാനേജര്‍ കൂടി അറസ്റ്റിലായി. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ബൈക്ക് റൈഡിങ്ങിനിടെയാണ് മാഹി സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്. ഈ കേസില്‍ നാലാംപ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായത്. കൃഷ്ണാപുരം കരപ്പറ്റ പറക്കുന്നില്‍ അബ്ദുല്‍ സാദിഖി നെയാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്ന് എത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവാണിക്കാവ് രാജീവ് നഗറിലാണ് ഇയാള്‍ താമസിച്ചിരുന്നത്. 2018-ല്‍ രാജസ്ഥാനില്‍ ബൈക്ക് റൈഡിങ്ങിനെത്തിയ ന്യൂമാഹി പെരിങ്ങാടി മങ്ങാട്ടെ കക്രന്റെവിടയില്‍ ടി.കെ. അസ്ബാക്കിനെയാണ് രാജസ്ഥാനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്ബാക്കിന്റെ…
Read Moreകരച്ചിൽ നിർത്തിയില്ല, മക്കളെ കൊന്ന് അമ്മ
മുംബൈ: മഹാരാഷ്ട്രയിൽ ആണ് വിചിത്രമായ ഈ സംഭവം നടക്കുന്നത്. കരച്ചിൽ നിർത്താത്തതിനെത്തുടർന്നു നാലുമാസം പ്രായമുള്ള മകളേയും രണ്ടും വയസ്സുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊന്നകേസിൽ അമ്മ അറസ്റ്റിൽ. മക്കളെ കൊന്ന ശേഷം മൃതദേഹങ്ങൾ പിന്നീട്ട് കത്തിച്ചുകളഞ്ഞതായി പ്രതി പോലീസിന് മൊഴി കൊടുത്തു. കേസിൽ അമ്മ ദുർപദബായിയും മൃതദേഹങ്ങൾ മറവ് ചെയ്യാൻ സഹായിച്ച ഇവരുടെ മാതാവിനേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ നന്ദേഡ് ജില്ലയിൽ ഭോക്കർ താലൂക്കിലാൻ സംഭവം. മെയ് 31 നാണ് ആദ്യ കൊലപാതകം നടക്കുന്നത് . ജൂൺ 1 ന് അടുത്തതും.…
Read Moreസംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊന്നു
ബെംഗളൂരു: കര്‍ണാടകയില്‍ സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടുകാരുടെ മുന്നിൽ വച്ച് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. മദ്യലഹരിയില്‍ ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതക ശേഷം ഒളിവില്‍ പോയ 35 കാരനായി തെരച്ചില്‍ തുടരുകയാണ് പോലീസ്. ഹസ്സനിലെ ബേലൂരിലാണ് ദാരുണസംഭവം. കുടുംബം പുലര്‍ത്താന്‍ ഭാര്യ നടത്തിയിരുന്നു പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പോലീസ് പറയുന്നു. ഹസ്സന്‍ സ്വദേശിയായ 29 കാരി ലക്ഷ്മിയെയാണ് ഭര്‍ത്താവ് ജയദീപ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊന്നത്. കുട്ടികള്‍ നോക്കി നില്‍ക്കേയായിരുന്നു കൊലപാതകം. സ്ഥിരമദ്യപാനിയായ ജയദീപ് വീട്ടുചെലവ്…
Read More