നടുറോഡിൽ യുവാവിനെ കുത്തിക്കൊന്നു

death

ബെംഗളൂരു: കർണാടക ദാവൻഗെരെയിലെ അജ്ജിഹള്ളിയിൽ പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ വച്ച് കുത്തിക്കൊന്നു. നല്ലൂർ വില്ലേജ് സ്വദേശിയായ സാക്കിറാണ് കൊല്ലപ്പെട്ടത്. അക്രമി സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ആളുകൾ ഇയാളെ നോക്കിനിൽക്കെയായിരുന്നു അക്രമം നടത്തിയത്. 

സാക്കിറിനെ കൈയിൽ കരുതിയ കത്തി കൊണ്ട് നിരന്തരം കുത്തുകയും വെട്ടുകയുമായിരുന്നു. ഇതോടെ ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതിനിടെ ഇതുവഴി പോയ ഒരാൾ ആക്രമണ രംഗങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തി സാക്കിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൻറെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊലപാതക കാരണം സംബന്ധിച്ച് ചന്നഗിരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts