ജെഡി(എസ്) അംഗം കൊല്ലപ്പെട്ടതിനെ തുടർന്ന് ഹാസനിൽ സുരക്ഷ ശക്തമാക്കി പോലീസ്

ബെംഗളൂരു : ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തിയ ജെഡിഎസ് അംഗം സിറ്റി മുനിസിപ്പൽ കൗൺസിൽ അംഗം പ്രശാന്ത് നാഗരാജിന്റെ (40) മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുന്ന ഹാസൻ സർക്കാർ ആശുപത്രിക്ക് സമീപം പോലീസ് സുരക്ഷ ശക്തമാക്കി. ജനതാദൾ(എസ്) അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കാട്ടിൻകെരെ മാർക്കറ്റിലെ പൂ, പച്ചക്കറി, പഴം കച്ചവടക്കാരും വ്യാപാരികളും സ്വമേധയാ ബന്ദ് ആചരിച്ചു. മാർക്കറ്റിലെ മർച്ചന്റ്സ് അസോസിയേഷൻ കൊലപാതകത്തെ അപലപിച്ചു. ബുധനാഴ്ച വൈകിട്ടാണ് പെൻഷൻ മൊഹല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ വാർഡ് 16-ലെ കൗൺസിൽ അംഗമായ പ്രശാന്തിനെ നാലംഗസംഘം ക്രൂരമായി വെട്ടിക്കൊന്നത്. ഇരുചക്രവാഹനത്തിൽ…

Read More

വ്യാപാരിയെ കൊലപ്പെടുത്തി മുങ്ങിയ വീട്ടുജോലിക്കാരൻ പോലീസ് പിടിയിൽ

ബെംഗളൂരു: ചാമരാജ്പേട്ടിൽ ഇലക്ട്രോണിക്സ് വ്യാപാരിയായ ജുഗരാജ് ജെയിനെ കൊലപ്പെടുത്തി സ്വർണവും പണവുമായി മുങ്ങിയ ജയ്പൂർ സ്വദേശി ബീജറാം പോലീസ് പിടിയിൽ ആയി. ജയ്പൂർ സ്വദേശിയായ ഇയാളെ ബാനസ്കാന്ത ജില്ലയിലെ അമീർഗഡിൽ നിന്നും ഗുജറാത്ത് പോലീസ് ആണ് പിടി കൂടിയത്. സംഭവത്തിന്‌ ശേഷം ബീജറാം ഒളിവിൽ ആയിരുന്നു. ജയ്പൂരിലേക്ക് ബസിൽ പോവുന്നതിനിടെയാണ് പോലീസ് പട്രോളിംഗിൽ ബീജറാം കുടുങ്ങുന്നത്. ഇയാളുടെ ബാഗിൽ നിന്നും സംശയസ്പതമായി 24 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തതാണ് ഇയാൾ പോലീസ് പിടിയിൽ ആവാൻ കാരണം. തുടർന്നുള്ള പോലീസ് ചോദ്യം ചെയ്യലിൽ ആണ് കൊലപാതകം…

Read More

ബെംഗളൂരുവിലെ വ്യവസായിയുടെ കൊലപാതകം; സഹായിയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു : കഴിഞ്ഞയാഴ്ച ബെംഗളൂരുവിൽ 74 കാരനായ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന വീട്ടുജോലിക്കാരനെ ഗുജറാത്ത് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. ചാമരാജ്പേട്ട് സ്വദേശിയും രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയുമായ ബിജാറാമിനെ ജുഗ്‌രാജ് ജെയിനിന്റെ മരണശേഷം കാണാതായിരുന്നു. ചിക്‌പേട്ടിലെ എസ്‌വി ലെയ്‌നിലെ ദീപൻ ഇലക്ട്രിക്കൽ ഉടമ ജെയ്‌നെ മെയ് 25 നാണ് വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ അമിർഗഡ് പോലീസ് ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിൽ വെച്ചാണ് ബിജാറാമിനെ അറസ്റ്റ് ചെയ്‌ത്. പോലീസ് ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധന…

Read More

ദുരഭിമാന കൊല വീണ്ടും, യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ കുത്തികൊന്നു

ബെംഗളൂരു: കര്‍ണാടക വീണ്ടും ദുരഭിമാന കൊലയ്ക്ക് സാക്ഷിയാവുന്നു. കല്‍ബുര്‍ഗിയില്‍ മതം മാറി പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തികൊന്നു. പെണ്‍കുട്ടിയുടെ സഹോദരനടക്കം രണ്ട് പേര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കൊലപാതകത്തിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൈയ്യേറ്റമുണ്ടായി.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കലബുര്‍ഗിയില്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മുസ്ലീം മതത്തിലെ പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന 25 കാരന്‍ വിജയ് കാംബ്ലെയാണ് കഴിഞ്ഞ ദിവസം രാത്രി ദാരുണമായി കൊല്ലപ്പെട്ടത്. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് തിരികെ പോവുകയായിരുന്ന കാംബ്ലെയെ വാഡി പട്ടണത്തിലെ റെയില്‍വേ ട്രാക്കിന് സമീപം…

Read More

വ്യവസായി മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

suicide

ബെംഗളൂരു: ചാമരാജ്പേട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ ബിസിനസ്സ് ഉടമ ജുഗരാജ് ജെയിൻ ആണ് മരണപ്പെട്ടത്. ശരീരം മുഴുവൻ കെട്ടിമുറുക്കി കഴുത്ത് മുറിച്ച നിലയിൽ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. പണവും സ്വർണവും കവർന്ന് ഇവരുടെ വീട്ടിലെ ജോലിക്കാരൻ ഒളിവിൽ ആണ് ഉള്ളത്.ഇയാൾ ജയപൂർ സ്വദേശിയാണ്.  ജയപൂർ സ്വദേശിയായ ബീജറാമിനായി ചാമരാജ്പേട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതേ ഫ്ലാറ്റിൽ താമസിച്ചിരുന്ന ജുഗരാജിന്റെ സഹോദരനും കുടുംബവും ഗോവയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Read More

വയോധികന്റെ കൊലപാതകം; മുഖ്യപ്രതി വീട്ടുജോലിക്കാരൻ

ബെംഗളൂരു : ചാമരാജ്‌പേട്ടയിലെ അപ്പാർട്ട്‌മെന്റിൽ വയോധികനായ വ്യവസായി കൊല്ലപ്പെട്ടത് ബെംഗളൂരുവിലെ മുതിർന്ന പൗരന്മാരുടെ സുരക്ഷയെ ചോദ്യം ചെയ്തു. ചിക്‌പേട്ടിലെ എസ്‌വി ലെയ്‌നിലെ ദീപൻ ഇലക്ട്രിക്കൽ ഉടമ ജുഗ്‌രാജ് ജെയിൻ (74) ആണ് മരിച്ചത്. ചാമരാജ്പേട്ടിലെ നാലാമത്തെ മെയിൻ റോഡിലുള്ള കിംഗ്സ് എൻക്ലേവ് അപ്പാർട്ട്മെന്റിലാണ് ജെയിൻ താമസിച്ചിരുന്നത്. ജെയിനിന്റെ വീട്ടുജോലിക്കാരനായ ബിജാറാമാണ് കൊലക്കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതലാണ് ബിജാറാമിനെ കാണാതായത്. പണവും സ്വർണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും അപ്പാർട്ട്‌മെന്റിൽ നിന്ന് കാണാതായതായി റിപ്പോർട്ടുണ്ട്. ഇളയ മകൻ ആനന്ദ് കുമാറിനും കുടുംബത്തിനുമൊപ്പമാണ്…

Read More

ബലാത്‌സംഗം ചെയ്ത ശേഷം ജീവനോടെ ചുട്ടുകൊന്നു

ചെന്നൈ; തമിഴ്‌നാട് രാമേശ്വരത്ത് മധ്യവയസ്‌കയെ ബലാത്‌സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ച്‌ കൊലപ്പെടുത്തി. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ചെമ്മീന്‍ ഫാക്ടറയിലെ തൊഴിലാളികളാണ് പ്രതികളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ഫാക്ടറിയിലെ തൊഴിലാളികളെ നാട്ടുകാര്‍ ആക്രമിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

Read More

ബിജെപി നേതാവിന്റെ മരണം: സുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ബി.ജെ.പി നേതാവ് അനന്തരാജു (46) മരിച്ച കേസ് അന്വേഷിക്കുന്ന ബ്യാദരഹള്ളി പോലീസ് ഇയാളുടെ സുഹൃത്തായ കെ.ആർ.പുരം സ്വദേശിനി രേഖയെ (38) അറസ്റ്റ് ചെയ്തു. അനന്തരാജുവിന്റെ മരണവിവരമറിഞ്ഞ് രേഖ ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കെആർ പുരത്ത് താമസിക്കുന്ന വീട്ടമ്മയായ രേഖ ആറ് വർഷം മുമ്പ് അനന്തരാജുമായി സൗഹൃദത്തിലായെന്നും ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അനന്തരാജു ഉപേക്ഷിച്ച മരണക്കുറിപ്പിൽ യുവതിയുടെ പേരും ഉണ്ടായിരുന്നു. കേസിൽ രേഖയുടെ ഭർത്താവ് വിനോദിന്റെയും സുഹൃത്ത് സ്പന്ദനയുടെയും പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ, അനന്തരാജുവിന്റെ ഭാര്യ…

Read More

ബോഡി ഷെയിമിങ് നടത്തിയ സുഹൃത്തിനെ 17 കാരൻ കൊന്നു

ചെന്നൈ : ബോഡി ഷെയിമിങ് നടത്തിയതിന് സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ഥിയെ കൊന്ന് 17കാരന്‍. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. 12ാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതിയെ ‘പെണ്ണിനെ പോലുള്ളവന്‍’ എന്ന് വിളിച്ച് കളിയാക്കിയ സുഹൃത്തിനെയാണ് കൊലപ്പെടുത്തിയത്. ബോഡി ഷെയ്മിങ് നടത്തിയ സുഹൃത്തിനെ പ്രതി വിലക്കിയെങ്കിലും പ്രതിയുടെ നോട്ടത്തെയും ശാന്തമായ പെരുമാറ്റത്തെയും എടുത്തുകാട്ടി ഇര അത് തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി ഇരയെ ഒരു പാര്‍ട്ടിക്ക് ക്ഷണിക്കുകയും അവിടെ വെച്ച്‌ അരിവാളും കത്തിയും ഉപയോഗിച്ച്‌ പല തവണ ശരീരത്തില്‍ കുത്തി കൊല്ലുകയും ആയിരുന്നുവെന്ന് പോലീസ്…

Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ…

Read More
Click Here to Follow Us