നടൻ കുത്തേറ്റ് മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ സിനിമ സീരിയൽ നടൻ സതീഷ് വജ്രയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടണെഗെരിയിലെ വാടക വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് സതീഷിന്റെ ഭാര്യ സഹോദരൻ സതീഷിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സതീഷിന്റെ ദേഹത്ത് കത്തികൊണ്ട് പലതവണ കുത്തിയിട്ടുണ്ട്. കടുത്ത രക്തസ്രാവത്തെ തുടർന്നാണ് സതീഷ് വജ്ര മരിച്ചത്.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

മൂന്ന് മാസങ്ങൾക്ക് മുൻപാണ് സതീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്ത്. തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം ആവാം സതീഷിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു.

ലഗോരി, ക്രഷ് അടക്കമുള്ള സിനിമകളിലും ചുരുക്കം ചില സീരിയലുകളിലും സതീഷ് അഭിനയിച്ചിട്ടുണ്ട്. ആർ ആർ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts