ജോലി വാഗ്ദാന തട്ടിപ്പ്, മൈസൂരു സ്വദേശിയെ അറസ്റ്റ് ചെയ്തു 

ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മൈസൂര്‍ ജയനഗര്‍ വിദ്യാരണ്യപുരയിലെ ഹിരേമത്തിനെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. പെര്‍ള കാട്ടുകുക്കെയിലെ ഗീതേഷിന്റെ പരാതിയിലാണ് കേസ്. മൈസൂര്‍ സില്‍ക്സില്‍ അറ്റന്റര്‍ ജോലി വാഗ്ദാനം ചെയ്താണ് മൂന്ന് ലക്ഷം രൂപ വാങ്ങിയതെന്നും എന്നാല്‍ ജോലി നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് ഗീതേഷിന്റെ പരാതി. 2021 ജൂലായ്, 2022 മെയ് മാസങ്ങളിലായാണ് പണം നല്‍കിയത്.

  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു

മറ്റ് മൂന്നുപേരില്‍ നിന്നും പണം തട്ടിയതായും പരാതിയുണ്ട്. ആകെ 12 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽപിജി ബുക്കിംഗിൽ വൻ വർധന; ബുക്കിംഗ് നിയമങ്ങളിൽ മാറ്റം; പരിഭ്രാന്തി വേണ്ട; മലയാളികൾ ശ്രദ്ധിക്കേണ്ടത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us