ബാലഭാസ്കറിന്റെ അപകടമരണം, തുടർ അന്വേഷണ ഹർജിയിൽ വാദം പൂർത്തിയായി

തിരുവനന്തപുരം : സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അപകടമരണ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വാദം പൂർത്തിയായി. വിധി മുതൽ 30 ന്.

ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്താകുമാരിയും ഉണ്ണിയും നടൻ സോബിയുമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കേസ് അന്വേഷിച്ച സിബിഐയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉണ്ടായിരുന്നത്. നിർണ്ണായക സാക്ഷികളെ ബോധപൂർവം ഒഴിവാക്കി. നുണ പരിശോധന തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിയും ഹർജിയിൽ പറയുന്നുണ്ട്. കേസിൽ സമഗ്രമായ അന്വേഷണം നടത്തിയെന്ന് സിബിഐയും കോടതിയും അറിയിച്ചു.

അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കേസ് അന്വേഷിച്ച സിബിഐയുടെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. അപകട സമയത്ത് ഡ്രൈവർ അർജുനാണ് കാർ ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ദൃക്സാക്ഷികളും മൊഴി നൽകിയിരുന്നു. എന്നാൽ ബാലഭാസ്‌കറാണ് കാർ ഓടിച്ചതെന്ന് അർജുൻ മൊഴി നൽകിയത്.

ഡ്രൈവറുടെയും മറ്റ് സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യമാണ് മരണത്തിൽ ദുരൂഹത തോന്നാൻ കാരണം. ഫോറൻസിക് പരിശോധനയുടെയും രഹസ്യമൊഴിയുടെയും അടിസ്ഥാനത്തിൽ വാഹനമോടിച്ചത് അർജുൻ തന്നെയാണെന്ന് കണ്ടെത്തി. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുടുംബസമേതമുള്ള യാത്രയിലാണ് അപകടം നടന്നത്. 2019 സെപ്റ്റംബർ 25 ന് പുലർച്ചെ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപമായിരുന്നു അപകടം. മകൾ തേജസ്വിനി ബാല അപകട സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു. ബാലഭാസ്‌കർ ആശുപത്രിയിലാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us