ബിഗ് ബോസ് സീസൺ 4 ഫിനാലെ തിയ്യതി പുറത്ത് 

ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫിനാലെയിലേക്ക് അടുക്കുകയാണ്. മറ്റ് മൂന്ന് സീസണുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു നാലാം സീസണ്‍ എന്നതുകൊണ്ട് തന്നെ പ്രേക്ഷകരുടെ എണ്ണവും വളരെ കൂടുതൽ ആയിരുന്നു.

കഴിഞ്ഞ സീസണ്‍ 14 മത്സരാര്‍ഥികളുമായാണ് ആരംഭിച്ചതെങ്കില്‍ ഇക്കുറി ആരംഭത്തില്‍ തന്നെ 17 പേര്‍ വീട്ടിലെത്തിയിരുന്നു. സാബുമോന്‍ അബ്ദുസമദ് ടൈറ്റില്‍ വിജയിയായ ആദ്യ സീസണിന് വേദിയായ മുംബൈയിലേക്ക് ബിഗ് ബോസ് മലയാളം മടങ്ങിയെത്തി എന്ന പ്രത്യേകത കൂടി നാലാം സീസണിനുണ്ടായിരുന്നു.

അ‍ഞ്ച് പേര്‍ തമ്മിലാണ് ഫിനാലെ മത്സരം നടക്കുക. അതിനാല്‍ തന്നെ ഒരാളായിരിക്കും ടൈറ്റില്‍ വിന്നര്‍. ഫിനാലെ ജൂലൈ മൂന്നിന് നടക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

അതിനുള്ള അവസാന ഘട്ടത്തിലേക്ക് സീസണ്‍ ഫോര്‍ എത്തി കഴി‍ഞ്ഞു. ഇനി വരുന്ന ദിവസങ്ങളില്‍ വീട്ടില്‍‌ അവശേഷിക്കുന്ന മത്സരാര്‍ഥികളുടെ കുടുംബാം​ഗങ്ങള്‍ അവരെ കാണാനായി ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയേക്കും.

ആദ്യത്തെ സീസണില്‍ മത്സരാര്‍ഥികള്‍ക്ക് കുടുംബാം​ഗങ്ങളെ വീഡിയോകോള്‍ ചെയ്യാനുള്ള അവസരമായിരുന്നു നല്‍കിയത്. അതിനുശേഷം നടന്ന രണ്ട് സീസണും പാതി വഴിയില്‍ മുടങ്ങിയതിനാല്‍ പ്രേക്ഷകര്‍ക്ക് ഫിനാലെ വീക്ക് എത്തരത്തിലുള്ളതായിരിക്കുമെന്ന് കാണാന്‍‌ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഈ സീസണിലെ ഫാമിലി വീക്ക് കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

കുടുംബാം​ഗങ്ങള്‍ നേരിട്ട് വരുമ്പോള്‍ തങ്ങള്‍ എത്തരത്തിലാണ് മത്സരിക്കുന്നത് സംബന്ധിച്ച്‌ മത്സരാര്‍ഥികള്‍ക്ക് ചെറിയൊരു രൂപം കിട്ടും. മറ്റ് ഭാഷകളില്‍ ഫിനാലെ വീക്കിലെ കുടുംബാം​ഗങ്ങളുടെ വരവിനൊക്കെ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

മത്സരാര്‍ഥികളുടെ കുടുംബാം​ഗങ്ങള്‍ക്ക് പുറമെ സീസണില്‍ നേരത്തെ പുറത്തായ മത്സരാര്‍ഥികള്‍ റീ എന്‍ട്രിയായും എത്തിയേക്കാൻ സാധ്യതയുണ്ട്. ഫിനാലെയ്ക്ക് ഒരു ദിവസം ശേഷിക്കെയായിരിക്കും പുറത്തായ മത്സരാര്‍ഥികളുടെ റീ എന്‍ട്രികള്‍ സംഭവിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
[masterslider id="10"]

Related posts