ന്യൂമാഹി : ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ബൈക്ക് റൈഡര്‍മാരിലൊരാളായ ന്യൂമാഹി സ്വദേശി കൊല്ലപ്പെട്ട താരത്തിന്റെ മുന്‍ മാനേജര്‍ കൂടി അറസ്റ്റിലായി.
രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ബൈക്ക് റൈഡിങ്ങിനിടെയാണ് മാഹി സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്. ഈ കേസില്‍ നാലാംപ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായത്. കൃഷ്ണാപുരം കരപ്പറ്റ പറക്കുന്നില്‍ അബ്ദുല്‍ സാദിഖി നെയാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്ന് എത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവാണിക്കാവ് രാജീവ് നഗറിലാണ് ഇയാള്‍ താമസിച്ചിരുന്നത്.
2018-ല്‍ രാജസ്ഥാനില്‍ ബൈക്ക് റൈഡിങ്ങിനെത്തിയ ന്യൂമാഹി പെരിങ്ങാടി മങ്ങാട്ടെ കക്രന്റെവിടയില്‍ ടി.കെ. അസ്ബാക്കിനെയാണ് രാജസ്ഥാനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്ബാക്കിന്റെ മാനേജരും സുഹൃത്തുമാണ് അബ്ദുല്‍ സാദിഖ് എന്ന് പോലീസിനു വിവരം ലഭിച്ചു. റൈഡിങ്ങിനിടെ നിര്‍ജലീകരണം മൂലം തളര്‍ന്ന അസ്ബാക് അപകടത്തില്‍പ്പെട്ടു മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടതോടെ സഹോദരന്‍ അര്‍ഷാദും ബന്ധുക്കളും പോലീസിനു പരാതി നല്‍കുകയായിരുന്നു. കെ.സി. വേണുഗോപാല്‍ എംപി. രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. അസ് ബാക്കിന്റെ ഭാര്യയടക്കംചേര്‍ന്നുള്ള ഗൂഢാലോചനയ്‌ക്കൊടുവില്‍ അസ്ബാക്കിന്റെ മൃതദേഹപരിശോധനയില്‍ അസ്ബാക്കിന്റെ പുറത്ത് മര്‍ദനമേറ്റ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്കു പോലീസ് എത്തി.
അസ്ബാക്കിന്റെ ഭാര്യ ബെംഗളൂരു സ്വദേശി സുമേറ പര്‍വേസിനെ രണ്ടുമാസം മുമ്പ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. സുമേറയാണ് ഒന്നാംപ്രതി. സുമേറയുടെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരും പിന്നീട് പിടിയിലായിയിട്ടുണ്ട്. അസ്ബാക്കിന്റെ പേരിലുള്ള ബാങ്ക് നിക്ഷേപം ഭാര്യയും സംഘവും ഇദ്ദേഹം മരിച്ചതിന് ശേഷം പെട്ടെന്ന് തന്നെ പിന്‍വലിച്ചതാണ് ബന്ധുക്കളില്‍ സംശയത്തിനിടയാക്കിയത്. അസ്ബാക്കിന്റെ സഹോദരന്‍ അര്‍ഷാദ് നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇപ്പോള്‍ പോലിസ് പ്രതികളെ പിടികൂടിയത്. സഞ്ജയ് നഗറില്‍നിന്ന് രാജസ്ഥാന്‍ പോലീസാണ് സുമേറയെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടുപേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റേസിങ് ടീമിലെ അംഗങ്ങള്‍ കര്‍ണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് ആദ്യം പിടിയിലായത്.
സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയത്. 2018 ഓഗസ്റ്റ് 16-ന് രാജസ്ഥാനിലെ ജെയ്സാല്‍മേറില്‍ റേസിങ് പരിശീലനത്തിനിടെ അഷ്ബാഖിനെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ സുമേറ, സാബിഖ്, കര്‍ണാടകക്കാരായ സഞ്ജയ്, വിശ്വാസ്, നീരജ്, സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് അഷ്ബാഖ് ജയ്സാല്‍മേറിലെത്തിയത്. ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു അഷ്ബാഖ്. അവിടെനിന്നാണ് കുടുംബസമേതം ബെംഗളൂരുവിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനില്‍തന്നെ അതിവേഗം കബറടക്കുകയായിരുന്നു. അഷ്ബാഖിന്റെ സഹോദരന്‍ ടി.കെ.അര്‍ഷാദും മാതാവ് സുബൈദയും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മരണത്തിനുപിന്നാലെ അഷ്ബാഖിന്റെ അക്കൗണ്ടില്‍നിന്ന് 68 ലക്ഷം രൂപ പിന്‍വലിച്ചതും സംശയത്തിനിടയാക്കി .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.