കേരള സംഗീത നാടക അക്കാദമിയുടെ ദക്ഷിണമേഖലാ സാംസ്കാരികോത്സവം സമാപിച്ചു.

ബെംഗളൂരു ∙ മലയാള നാടക പ്രസ്ഥാനങ്ങളുടെ കലാവൈഭവവും കരുത്തും ആസ്വദിക്കാൻ ബെംഗളൂരു മലയാളികൾക്ക് അവസരമൊരുക്കിയ കേരള സംഗീത നാടക അക്കാദമിയുടെ ദക്ഷിണമേഖലാ സാംസ്കാരികോത്സവം സമാപിച്ചു. അമച്വർ നാടക മത്സരത്തിൽ അഞ്ചു നാടകങ്ങളാണ് അരങ്ങേറിയത്.

മദ്രാസ് കേരള സമാജത്തിന്റെ ആത്‌മം, ബെംഗളൂരു മരിയൻ കലാവേദിയുടെ നമുക്കിനിയും നടക്കാം, ബെംഗളൂരു ജ്വാല കൾച്ചറൽ സെന്ററിന്റെ പറയാത്ത വാക്കുകൾ, ചെന്നൈ ദ് മക്‌രൂബിന്റെ ഒരു വാലന്റൈൻ ഡേയുടെ ഓർമയ്ക്ക്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹൈദരാബാദ് മേഖലയുടെ വവ്വാലുകളുടെ നൃത്തം എന്നിവ അരങ്ങിലെത്തി. രാജ്യത്തെ മറ്റു നാലു മേഖലകളിലെ നാടക മത്സരങ്ങൾക്കുശേഷം വിജയികളെ പ്രഖ്യാപിക്കുമെന്നു കൺവീനർ പി.അനിൽ കൃഷ്ണൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us