നികുതിവെട്ടിച്ച് വിദേശത്ത് ശതകോടികള്‍ നിക്ഷേപമുള്ളവരുടെ പട്ടിക ഐസിഐജെ പുറത്ത് വിട്ടു;കേന്ദ്രമന്ത്രി ജയന്ത് സിന്ഹയും ലിസ്റ്റില്‍;വിജയ്‌ മല്യ,അമിതാബ് ബച്ചന്‍,വയലാര്‍ രവിയുടെ മകന്‍ എന്നിവര്‍ ലിസ്റ്റില്‍…

ന്യൂഡല്‍ഹി∙ നോട്ട് അസാധുവാക്കല്‍ വാര്‍ഷികമായ ബുധനാഴ്ച സര്‍ക്കാര്‍ കള്ളപ്പണവിരുദ്ധ ദിനം ആചരിക്കാനിരിക്കെ നികുതിവെട്ടിച്ചു വിദേശത്തു ശതകോടികള്‍ നിക്ഷേപിച്ച ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ പുറത്തുവന്നു. ബിജെപി, കോണ്‍ഗ്രസ് നേതാക്കളും ബന്ധുക്കളും ലാവ്‍ലിന്‍ തുടങ്ങിയ കമ്പനികളും പട്ടികയിലുണ്ട്. വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, ബിജെപി എംപി ആർ.കെ. സിൻഹ, കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവികൃഷ്ണ, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിവരുടെ പേരും റിപ്പോർട്ടിലുണ്ട്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

നികുതിവെട്ടിച്ചു നിക്ഷേപം നടത്താവുന്ന 19 രാജ്യാന്തര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണു പാര‍ഡൈസ് പേപ്പേഴ്സ് എന്ന പേരില്‍ പുറത്തുവിട്ടത്. ആഗോളതലത്തില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന കൂട്ടായ്മയാണ് 1.34 കോടി രേഖകള്‍ ഉള്‍പ്പെട്ട പാരഡൈസ് പേപ്പേഴ്സ് പുറത്തുവിട്ടത്.

714 ഇന്ത്യക്കാര്‍ ലിസ്റ്റില്‍ ഉണ്ട് ,ലിസ്റ്റ് ഇവിടെ കാണാം

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!
[masterslider id="10"]

Related posts