യു.കെ.യിൽ നിന്ന് എത്തിയ 2 പേർക്ക് കോവിഡ്! കൂടുതൽ നിയന്ത്രണങ്ങൾ…

ബെംഗളൂരു : ജനിതകമാറ്റം സംഭവിച്ച അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ള കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവർ ആർ ടി പിസിആർ പരിശോധന വിമാനത്താവളത്തിൽ തന്നെ നടത്തണം.

കഴിഞ്ഞദിവസം യുകെയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

ഇത് ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോ എന്ന് കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.

വിമാനത്താവളങ്ങളിൽ കോവിഡിന്റെ മഹാമാരിയുടെ തുടക്കത്തിൽ ദൃദപരിശോധനകൾ നടത്തിയിരുന്നുവെങ്കിലും സമീപകാലത്തായി നിർത്തിവെച്ചിരിക്കുകയായിരുന്നു.

ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ തിരിച്ചുവരവിനെ തുടർന്ന് ഇത് പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വിദേശത്തുനിന്ന് എത്തിയ രണ്ട് യാത്രക്കാർക്ക് പരിശോധനാഫലം പോസിറ്റീവ് ആയത്.

കുടുംബത്തിലെ മൂന്ന് പേർ ഒരുമിച്ച് യാത്ര ചെയ്തിരുന്നെങ്കിലും രണ്ടുപേർക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts