ബെംഗളൂരു: മഹാമാരി വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പൊതു പരിപാടികൾ ആയി നടത്തരുതെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
http://88t.8a2.myftpupload.com/archives/61358
ഇതിനുപുറമേ ജനുവരി രണ്ടുവരെ നിശാനിയമം നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ആയിരുന്നു സമയപരിധി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് രാത്രി 11 മണിമുതൽ രാവിലെ 5 മണി വരെ ആക്കുകയായിരുന്നു.
ഇന്നുമുതൽ നിശാനിയമം പ്രാബല്യത്തിൽ ആയിരിക്കുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സർക്കാർ വക്താവ് അഭ്യർത്ഥിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പാതിരാ കുർബാന നടത്തുന്നതിന് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ടവർ നിബന്ധനകൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും നിശാനിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും വക്താവ് ഓർമിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.