വാഹനങ്ങളിലെ സൺ ഫിലിം: കേരളത്തിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങൾക്കെതിരെ പരിശോധന കേരളത്തിൽ കർശനമാക്കും.വാഹനങ്ങളുടെ ​ഗ്ലാസിൽ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കരുതെന്ന് നിയമം വരുന്നത് 2012ലാണ്. നാളെ മുതൽ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

നടപടിയുടെ ഭാഗമായി നാളെ മുതൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. കൂടാതെ പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാൻ മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് പ്രകാരം വാഹനങ്ങളുടെ മുമ്പില്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്നുണ്ട്.

  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

നിലവിലുള്ള കോടതി വിധി പ്രകാരം കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുത് കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്ന് കാണിച്ച് അഭിഷേക് ​ഗോയങ്ക എന്നയാൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് പൂർണ്ണമായും നിർത്തലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പലയിടങ്ങളും 'കനത്ത ആലിപ്പഴ വീഴ്ചയിൽ കശ്മീർ പോലായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ക്ലബിൽ ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകൻ നാലാം നിലയിൽ നിന്ന് താഴേക്ക് വീണു
[masterslider id="10"]

Related posts

Click Here to Follow Us