വർഗീയ സംഘർഷത്തിനിടെ കൊലപാതകം; 15 പേരെ കസ്റ്റഡിയിലെടുത്തു

CRIME

ബെംഗളൂരു: ക്ഷേത്രഭൂമിയെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ശനിയാഴ്ച രാത്രി ബെലഗാവി താലൂക്കിലെ ഗൗണ്ട്വാഡ് ഗ്രാമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുടർന്ന് സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. കൊലപാതക വാർത്ത പ്രചരിച്ചതിന് പിന്നാലെ ഗ്രാമത്തിൽ സങ്കർഷാവസ്ഥ ഉണ്ടായത് തുടർന്ന് നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ വീടുകൾക്ക് നേരെയും കല്ലേറുണ്ടായി. തുടർന്ന് പുലർച്ചെ ഒരു മണിയോടെയാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

ഭൈരവനാഥ ക്ഷേത്രത്തിന്റെ ഭൂമിയെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം പതിവായതോടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു നേതാവ് സതീഷ് പാട്ടീൽ (37). കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി ശനിയാഴ്ച രാത്രിയാണ് ഇരു വിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷമുണ്ടായത്. സംഘട്ടനത്തിൽ സതീഷ് പാട്ടീൽ കൊല്ലപ്പെട്ടു, ഇത് സ്ഥിതിഗതികൾ വഷളാക്കുകയും അക്രമം പൊട്ടിപ്പുറപ്പെടുന്നതിനും വഴി ഒരുക്കി.

പ്രക്ഷോപത്തിൽ നിരവധി കാറുകൾ, ഇരുചക്രവാഹനങ്ങൾ, മറ്റ് വാഹനങ്ങൾ എന്നിവയ്ക്ക് തീയിട്ടു, ശേഷം ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെത്തി തീയണച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രമസമാധാനം) രവീന്ദ്ര ഗഡാഫി, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രൈം) സ്‌നേഹ പിവി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

സംഭവത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മതിയായ പോലീസ് വിന്യാസവും ഏർപ്പെടുത്തി. കാർ പാർക്കിംഗ് പ്രശ്‌നത്തെ തുടർന്നുണ്ടായ അക്രമത്തിൽ നാട്ടുകാർക്ക് പങ്കുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്ന് പോലീസ് കമ്മീഷണർ ഡോ.എം.ബി ബോറലിംഗയ്യ അറിയിച്ചത്.

5 പേരെ കൊലക്കുറ്റത്തിനും 15 പേരെ പൊതുമുതൽ നശിപ്പിച്ചതിനുമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പുറത്തുനിന്നുള്ളവർ ഉൾപ്പെട്ടതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും തുടർഅന്വേഷണത്തിൽ കാര്യങ്ങൾ ഇനിയും വ്യക്തമാകും. ക്ഷേത്രഭൂമി പ്രശ്‌നം നിലനിൽക്കുന്നതിനാൽ ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സമാധാന സമിതി യോഗവും ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കാക്കത്തി പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us