ബെംഗളൂരുവിൽ സ്വവർഗ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : മെയ് 30 ന് ബിടിഎം ലേഔട്ടിലെ സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റിൽ 32 കാരനായ പങ്കാളി പ്രദീപിനെ കൊലപ്പെടുത്തിയ കേസിൽ 26 കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

ജൂൺ 2 നാണ് ഫ്‌ളാറ്റിൽ ജീർണിച്ച നിലയിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതി നെലമംഗലയ്ക്ക് സമീപം ത്യമഗൊണ്ട്‌ലു സ്വദേശിയും നാഗരഭാവി സ്വദേശിയുമായ രക്ഷിത് ഗൗഡയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

കച്ചവടക്കാരനായ പ്രദീപ് ക്രോസ് ഡ്രെസ്സറായിരുന്നു. അപ്പാർട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് അപ്പാർട്ട്‌മെന്റിന്റെ കെയർടേക്കർ സുരേഷ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പ്രദീപിനെ സ്ത്രീ വേഷത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസിപി സുധീർ എം ഹെഗ്‌ഡെ, ഇൻസ്‌പെക്ടർ പോൾ പ്രിയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു, മെയ് 30 ന് അപ്പാർട്ട്മെന്റ് സന്ദർശിച്ച 36 പേരെയെങ്കിലും പരിശോധിച്ചു. തുടർന്ന് പോലീസ് ഗൗഡയെ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts