ബെംഗളൂരു: ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് സൂചന ലഭിച്ചതായി പോലീസ് . ഇതു സംബന്ധിച്ച സിസിടിവി വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. കാസർകോട് രാജപുരം പൈനിക്കരയിൽ ചേരുവാരത്തിൽ സനു തോംസൺ ആണ് മരിച്ചത്. ആളുമാറിയാണ് സംഘം സനുവിനെ കൊന്നതെന്ന് സൂചന. ബംഗ്ലൂരുവിലെ ജിഗനിയിലാണ് ദാരുണ സംഭവം. വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. ജിഗനി ടാറ്റ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് സനു.…
Read MoreTag: murder
സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് കൊലപാതകം, ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: സ്വന്തം മരണം വ്യാജമായി ചമയ്ക്കാൻ ഉടുപ്പിയിലെ ബൈൻദൂരിൽ ഒരാളെ കാറിലിട്ട് കത്തിച്ച സർവേയർ പോലീസ് പിടിയിൽ . ഭൂമിതട്ടിപ്പു കേസിൽ അറസ്റ്റ് ഒഴിവാക്കാനായിരുന്നു കൊലപാതകം. സദാനന്ദ ശെരിഗാറാണ് അറസ്റ്റിൽ ആയത് . ജൂലൈ 13 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബൈൻദൂരിലെ ഹെന്നുബേരുവിൽ കത്തിയ കാറിന്റെ പിൻസീറ്റിൽ നിന്ന് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു . തുടർന്നുള്ള അന്വേഷണമാണ് മണിക്കൂറുകൾക്കകം സദാനന്ദയുടെ അറസ്റ്റിലേക്ക് നയിച്ചത്. സദാനന്ദയുടെ അതേ പൊക്കവും വണ്ണവുമുള്ള ഒരാളെ കണ്ടെത്തി, ഇയാൾക്ക് മദ്യത്തിൽ ഉറക്കഗുളിക കലർത്തി…
Read Moreകള്ളനെന്ന് തെറ്റിദ്ധരിച്ച് ബാങ്ക് ജീവനക്കാരനെ അപ്പാർട്ട്‌മെന്റ് സെക്യൂരിറ്റി ഗാർഡുകൾ കൊലപ്പെടുത്തി
ബെംഗളൂരു: അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനുള്ളിൽ കടക്കാൻ ശ്രമിച്ചയാളെ കള്ളനാണെന്ന് സംശയിച്ച് ബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തിയ രണ്ട് സെക്യൂരിറ്റി ഗാർഡുകളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. എച്ച്എഎൽ ആനന്ദ് നഗർ സ്വദേശികളായ ശ്യാമനാഥ് റേ, അജിത് മുറ (24) എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിയും പരിശീലനത്തിനായി ബെംഗളൂരുവിലെത്തിയതുമായ അഭിനാഷ് പതി (27) ആണ് മരിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ജൂലൈ 3 ന് അഭിനാഷ് സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുകയും മാറത്തഹള്ളിയിലെ വാൻഷീ സിറ്റാഡൽ അപ്പാർട്ട്‌മെന്റിലെ സുഹൃത്തിന്റെ വീട്…
Read Moreഭാര്യയുടെ കാമുകനെ യുവാവ് കൊലപ്പെടുത്തിയത് കാമുകിയുടെ സഹായത്തോടെ
ബെംഗളൂരു: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ യുവാവ് വധിക്കപ്പെട്ടതിന്‍റെ പിന്നിൽ സിനിമയെ വെല്ലുന്ന കഥ. ജൂണ്‍ 24നാണ് കര്‍ണാടകയിലെ ഷുക്കറാവതി ഗ്രാമത്തിലെ ദയാനാന്ദ് ലഡന്‍ന്തി എന്ന 24കാരന്‍ കലബുര്‍ഗി നഗരത്തിലെ പ്രാന്ത പ്രദേശത്തുള്ള വാജ്‌പേയി കോളനയില്‍ വച്ച് കുത്തേറ്റ് മരണപ്പെട്ടത്. ഗള്‍ഫില്‍ പെയിന്‍ററായി ജോലിചെയ്യുന്ന ദയാനന്ദ് നാട്ടിലെത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമെ ആയിരുന്നുള്ളൂ. വസ്‌തു തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് ദയാനന്ദ് കൊല്ലപ്പെടുന്നതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നത്. എന്നാൽ കൊലപാതകത്തെ കുറിച്ച് പോലീസ് കണ്ടെത്തിയത് മറ്റൊന്നായിരുന്നു – ദയാനന്ദിന് ഒരു മിസ്‌ഡ് കോള്‍ വരുന്നു. ആ മിസ്‌ഡ് കോള്‍…
Read Moreഗൗരി ലങ്കേഷ് കൊലപാതകം, ആദ്യഘട്ട വിചാരണ പൂർത്തിയായി
ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലപാതക കേസിലെ ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും. വിചാരണ നടക്കുന്ന ബെംഗളൂരു പ്രത്യേക കോടതിയിൽ ആറ് സാക്ഷികളും മൊഴി നൽകി. കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ നാല് ദിവസത്തെ സാക്ഷികളുടെ മൊഴി. പ്രതികളിലൊരാളായ കെ ടി നവീൻകുമാറിന്റെ സഹായ കൊലപാതകം മുമ്പ് എയർഗൺ വാങ്ങിയിരുന്നതായി മൈസൂരിലെ വ്യാപാരി സയ്യിദ് സുബൈർ കോടതിയിൽ വ്യക്തമാക്കി. ഈ എയർഗൺ പ്രതികൾ പരിശീലനത്തിന് ഉപയോഗിച്ചിരുന്നെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. തീവ്രഹിന്ദുത്വ സംഘടനകളെ രൂക്ഷമായി വിമർശിക്കുന്ന ഗൗരി ലങ്കേഷിന്റെ പ്രസ്താവനകൾ പ്രതികളെ…
Read Moreഗൗരി ലങ്കേഷ് വധം ; എയർഗൺ പ്രതിയ്ക്ക് വിറ്റെന്ന് കടയുടമയുടെ മൊഴി
ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ മൈസൂരുവിലെ എയർഗൺ വിതരണം ചെയ്യുന്ന കടയുടമ സയ്യിദ് ഷബീറിനെ വിസ്തരിച്ചു. കേസിലെ പ്രതിയായ കെ. ടി നവീൻ കുമാറിന് എയർഗൺ വിറ്റതായി ഷബീർ മൊഴി നൽകി. കേസിലെ മറ്റൊരു കൃഷ്ണ കുമാറിനെയും ഇതുമായി ബന്ധപ്പെട്ട് വിസ്തരിച്ചു. 2017 സെപ്റ്റംബർ 5 ആണ് രാജരാജേശ്വരി നഗരത്തിലെ വസതിക്ക് മുന്നിൽ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു വീണത്.
Read Moreജ്യോതിഷിയുടെ കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കവും വ്യക്തിപരമായ കാരണവും; കർണാടക പോലീസ്
ബെംഗളൂരു: പ്രശസ്ത ജ്യോതിഷിയും വാസ്തു വിദഗ്ദനുമായ ചന്ദ്രശേഖർ ഗുരുജിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ സാമ്പത്തികവും വ്യക്തിപരവുമായ തർക്കത്തിന്റെ ഭാഗമായി ആണ് കൊലപാതകം എന്ന് കർണാടക പോലീസ്. കൊലയാളികൾ അദ്ദേഹത്തിന്റെ മുൻ ജീവനക്കാരാണെന്ന് പോലീസ് കണ്ടെത്തി. കർണാടകയിലെ ഹുബ്ബള്ളിയിലെ ഒരു സ്വകാര്യ ഹോട്ടലിന്റെ ലോബിയിൽ ചൊവ്വാഴ്ച പകൽ ആണ് 57 കാരനായ ചന്ദ്രശേഖർ ഗുരുജിക്ക് കുത്തേറ്റത് 40 തവണ അദേഹത്തിന് കുത്തേറ്റു. കരാറുകാരനായിരുന്ന ഗുരുജിയുടെ മുൻ ജീവനക്കാരായ മഹന്തേഷ് ഷിരൂർ, മഞ്ജുനാഥ് മാരെവാഡ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreദുരഭിമാനക്കൊല വീണ്ടും, നവവരനെ കൊലപ്പെടുത്തി
ബെംഗളൂരു: കലബുറഗിയിൽ ഇതര ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ചന്ദ്രകാന്ത് ശരണപ്പ പൂജാരിയാണ് കൊല്ലപ്പെട്ടത്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് 2 ആഴ്ച മുമ്പ് ചന്ദ്രകാന്ത് ഗ്രാമത്തിലെ ഇതര ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം പെൺകുട്ടിയെ വീട്ടുകാർ ബലമായി വീട്ടിലേക്ക് കൊണ്ടു പോവുകയാണ് ഉണ്ടായത്. അത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് കൊലപാതകം നടക്കുന്നത്.
Read Moreപ്രശസ്‌ത വാസ്‌തു വിദഗ്‌ധൻ ചന്ദ്രശേഖർ ഗുരുജിയെ അജ്ഞാതർ കുത്തി കൊലപ്പെടുത്തി
ബെംഗളൂരു: പ്രശസ്‌ത വാസ്‌തു വിദഗ്‌ധൻ ചന്ദ്രശേഖർ ഗുരുജി കൊല്ലപ്പെട്ടു. കർണാടകയിലെ ഹുബ്ബള്ളിയിലെ പ്രസിഡന്റ് ഹോട്ടലിൽവെച്ചാണ് ചന്ദ്രശേഖർ ഗുരുജി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഹോട്ടലിലെത്തിയ രണ്ടുപേർ റിസ്‌പേഷനിൽ വെച്ച് ഗുരുജിയെ കുത്തിക്കൊല്ലുകയായിരുന്നു. മാരകമായി പരിക്കേറ്റ ഗുരുജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കർണ്ണാടകയിലെ ടെലിവിഷൻ ചാനലുകളിൽ ‘സരള വാസ്തു’ പരിപാടികൾ അവതരിപ്പിച്ചിരുന്ന ചന്ദ്രശേഖർ ഗുരുജി വാസ്തു രംഗത്തെ പ്രശസ്ത വ്യക്തിത്വമായിരുന്നു. ആക്രമണം കണ്ട് ഭയന്ന് ഹോട്ടലിലെ വനിതാ ജീവനക്കാർ ഉൾപ്പെടെ ഓടിമാറുകയായിരുന്നു. ചിലർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും കൊലയാളി സംഘത്തിലെ രണ്ടുപേരും ഇവരെ കത്തികാട്ടി…
Read Moreഒടിപി തർക്കത്തെ തുടർന്ന് ടാക്സി ഡ്രൈവർ യാത്രക്കാരനെ കൊന്നു
ചെന്നൈ : ഒ ടി പി സംബന്ധിച്ച തർക്കത്തിൽ യാത്രക്കാരനെ മർദിച്ചു കൊന്ന ഒല ഡ്രൈവർ അറസ്റ്റിൽ. ടാക്സിയിൽ കയറുന്നതിന് മുമ്പ് ഒ ടി പി നൽകുന്നതിൽ കാലതാമസമുണ്ടാവുകയും ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. കോയമ്പത്തൂരിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിചെയ്യുന്ന ഉമേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബന്ധുവിനെ കാണുന്നതിനായി കുടുംബത്തോടൊപ്പം ചെന്നൈയിൽ എത്തിയതായിരുന്നു ഇയാൾ. ഞായറാഴ്ച സിനിമ കണ്ട് മടങ്ങുന്നതിനിടെ ഉമേന്ദ്രയുടെ ഭാര്യ ഒല ടാക്സി ബുക്ക് ചെയ്തു. ടാക്സി എത്തിയപ്പോൾ ഒ ടി പിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉണ്ടാവും …
Read More