ഒടിപി തർക്കത്തെ തുടർന്ന് ടാക്സി ഡ്രൈവർ യാത്രക്കാരനെ കൊന്നു

ചെന്നൈ : ഒ ടി പി സംബന്ധിച്ച തർക്കത്തിൽ യാത്രക്കാരനെ മർദിച്ചു കൊന്ന ഒല ഡ്രൈവർ അറസ്റ്റിൽ.

ടാക്സിയിൽ കയറുന്നതിന് മുമ്പ് ഒ ടി പി നൽകുന്നതിൽ കാലതാമസമുണ്ടാവുകയും ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

കോയമ്പത്തൂരിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിചെയ്യുന്ന ഉമേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബന്ധുവിനെ കാണുന്നതിനായി കുടുംബത്തോടൊപ്പം ചെന്നൈയിൽ എത്തിയതായിരുന്നു ഇയാൾ. ഞായറാഴ്ച സിനിമ കണ്ട് മടങ്ങുന്നതിനിടെ ഉമേന്ദ്രയുടെ ഭാര്യ ഒല ടാക്സി ബുക്ക് ചെയ്തു. ടാക്സി എത്തിയപ്പോൾ ഒ ടി പിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉണ്ടാവും 

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

തുടർന്ന് ഒ ടി പിയിൽ വ്യക്തവരുത്താൻ പറഞ്ഞ് ഉമേന്ദ്രയോടും കുടുംബത്തോടും ടാക്സിയിൽ നിന്നിറങ്ങാൻ ഡ്രൈവർ ആവശ്യപ്പെട്ടു. ഇതേത്തുർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഡ്രൈവർ തന്റെ മൊബൈൽ ഫോൺ ഉമേന്ദ്രയുടെ മേൽ എറിയുകയും തുടർച്ചയായി മർദിക്കുകയും ചെയ്തു. മർദനത്തെത്തുടർന്ന് ബോധരഹിതനായ ഉമേന്ദ്രയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
[masterslider id="10"]

Related posts