പ്രശസ്‌ത വാസ്‌തു വിദഗ്‌ധൻ ചന്ദ്രശേഖർ ഗുരുജിയെ അജ്ഞാതർ കുത്തി കൊലപ്പെടുത്തി 

ബെംഗളൂരു: പ്രശസ്‌ത വാസ്‌തു വിദഗ്‌ധൻ ചന്ദ്രശേഖർ ഗുരുജി കൊല്ലപ്പെട്ടു. കർണാടകയിലെ ഹുബ്ബള്ളിയിലെ പ്രസിഡന്റ് ഹോട്ടലിൽവെച്ചാണ് ചന്ദ്രശേഖർ ഗുരുജി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഹോട്ടലിലെത്തിയ രണ്ടുപേർ റിസ്‌പേഷനിൽ വെച്ച് ഗുരുജിയെ കുത്തിക്കൊല്ലുകയായിരുന്നു. മാരകമായി പരിക്കേറ്റ ഗുരുജിയെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

കർണ്ണാടകയിലെ ടെലിവിഷൻ ചാനലുകളിൽ ‘സരള വാസ്തു’ പരിപാടികൾ അവതരിപ്പിച്ചിരുന്ന ചന്ദ്രശേഖർ ഗുരുജി വാസ്തു രംഗത്തെ പ്രശസ്ത വ്യക്തിത്വമായിരുന്നു.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

ആക്രമണം കണ്ട് ഭയന്ന് ഹോട്ടലിലെ വനിതാ ജീവനക്കാർ ഉൾപ്പെടെ ഓടിമാറുകയായിരുന്നു. ചിലർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും കൊലയാളി സംഘത്തിലെ രണ്ടുപേരും ഇവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഹോട്ടലിൽനിന്ന് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് ഹുബ്ബള്ളി പോലീസ് കമ്മീഷണർ ലബ്ബുറാം ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

കൊലപാതകം നടന്ന മുറി പോലീസ് പൂട്ടി സീൽ ചെയ്തു. സംഭവത്തിന്റെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഗുരുജി വന്ന് സോഫയിൽ ഇരിക്കുന്നതും അക്രമികൾ അദ്ദേഹവുമായി സംസാരിച്ചതും തുടർന്ന് കുത്തിക്കൊലപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts