യുവാവിനെ കുത്തി കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് സൂചന  ലഭിച്ചതായി പോലീസ് . ഇതു സംബന്ധിച്ച സിസിടിവി വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

കാസർകോട് രാജപുരം പൈനിക്കരയിൽ ചേരുവാരത്തിൽ സനു തോംസൺ ആണ് മരിച്ചത്.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

ആളുമാറിയാണ് സംഘം സനുവിനെ കൊന്നതെന്ന് സൂചന. ബംഗ്ലൂരുവിലെ ജിഗനിയിലാണ് ദാരുണ സംഭവം. വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. ജിഗനി ടാറ്റ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് സനു.

ജിഗനി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ബിനി സഹോദരങ്ങൾ: സനൽ, മരിയ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts