ബെംഗളൂരു: അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനുള്ളിൽ കടക്കാൻ ശ്രമിച്ചയാളെ കള്ളനാണെന്ന് സംശയിച്ച് ബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തിയ രണ്ട് സെക്യൂരിറ്റി ഗാർഡുകളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
എച്ച്എഎൽ ആനന്ദ് നഗർ സ്വദേശികളായ ശ്യാമനാഥ് റേ, അജിത് മുറ (24) എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിയും പരിശീലനത്തിനായി ബെംഗളൂരുവിലെത്തിയതുമായ അഭിനാഷ് പതി (27) ആണ് മരിച്ചത്.
ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ജൂലൈ 3 ന് അഭിനാഷ് സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുകയും മാറത്തഹള്ളിയിലെ വാൻഷീ സിറ്റാഡൽ അപ്പാർട്ട്‌മെന്റിലെ സുഹൃത്തിന്റെ വീട് കണ്ടെത്താൻ കഴിയാതെ വന്നു. ഏറെ അലച്ചിലിന് ശേഷം ജൂലൈ 4 ന് പുലർച്ചെ 2 മണിയോടെ ആണ് അഭിനാഷ് വാൻഷീ സിറ്റാഡൽ കണ്ടെത്തുകയും സുരക്ഷാ ഗാർഡുകളുടെ ജാഗ്രത ചോദ്യം ഒഴിവാക്കാൻ ഗേറ്റ് ചാടുകയും ചെയ്തതായി, ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
റേ അഭിലാഷിനെ കാണുകയും, വിശദാംശങ്ങൾ ചോദിക്കാൻ തടയുകയും ചെയ്തു. സുഹൃത്ത് അവിടെ താമസിക്കുന്നുണ്ടെന്ന് തെളിയിക്കാൻ അഭിനാഷിന് കഴിയാതെ വന്നപ്പോൾ ഇരുമ്പ് വടികൊണ്ട് അഭിനാഷിനെ റെയും മുറയും ചേർന്ന് മർദ്ദിച്ചു. മർദനത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനാഷ് പിന്നീട് മരിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.