കനത്ത മഴ: അഗുംബെ ഘട്ടിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ ശിവമോഗയ്ക്കും ഉഡുപ്പി ജില്ലകൾക്കും ഇടയിലുള്ള അഗുംബെ ഘട്ടിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ജൂലൈ 10 ഞായറാഴ്ച പുലർച്ചെ വാഹനഗതാഗതം നിലച്ചു. പ്രസിദ്ധമായ അഗുംബെ ഘട്ട് മലനാടിനെയും കർണാടക തീരദേശത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ലിങ്ക് റോഡാണ്, ഇത് ഹെബ്രി, തീർത്ഥഹള്ളി പട്ടണങ്ങൾക്ക് സമീപമാണ്.

  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം

മേഖലയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് സോമേശ്വറിനു സമീപം ഘാട്ടിന്റെ മൂന്നാം ഹെയർപിൻ വളവിനു സമീപം മണ്ണിടിഞ്ഞത്.

ശനിയാഴ്ച അഗുംബെയിൽ 164.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ശിവമോഗ ജില്ലയിലാണ്. തീരദേശ കർണാടകയുമായി ബന്ധിപ്പിക്കുന്ന മറ്റ് രണ്ട് ലിങ്ക് റോഡുകളായ ചാർമാടി, ഷിരാഡി ഘട്ടുകൾ നിലവിൽ തുറന്നിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!
[masterslider id="10"]

Related posts