കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയുടെ ജീവപര്യന്തം ശിക്ഷ കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ നദിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 33 കാരിയായ യുവതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. 2016-ൽ തുമകുരു ജില്ലയിലെ കൊരട്ടഗെരെയിൽ ആണ് സംഭവം. കുട്ടിക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അപസ്മാരവും ഉണ്ടായിരുന്നുവെന്നും ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള സ്ത്രീക്ക് കുട്ടിയെ ശരിയായി മുലയൂട്ടാൻ കഴിഞ്ഞില്ലന്നും ഇക്കാരണത്താൽ യുവതി കുട്ടിയെ സുവർണമുഖി നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു.

അറസ്റ്റിലായ ദിവസം മുതൽ ആറ് വർഷത്തോളമായി യുവതി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഇവരെ വിട്ടയക്കാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. യുവതി നൽകിയ അപ്പീൽ പരിഗണിച്ച് ജസ്റ്റിസ് കെ സോമശേഖർ, ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് 2017 ജൂലായ് 22-ന് മധുഗിരിയിലെ വിചാരണക്കോടതി പുറപ്പെടുവിച്ച ശിക്ഷയും ശിക്ഷാവിധിയും റദ്ദാക്കുകയും കൊലപാതകക്കുറ്റങ്ങളിൽ നിന്ന് അവരെ വെറുതെ വിടുകയും ചെയ്തു. ഐപിസി 302-ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതിന് വിലപ്പെട്ട തെളിവുകളൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിചാരണ കോടതി ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും തെളിവുകൾക്കാണ് കൂടുതൽ വിശ്വാസ്യത നൽകിയത്. 2016 ആഗസ്ത് 24നാണ് പ്രതികൾ കുഞ്ഞിനേയും കൂട്ടി കൊരട്ടഗെരെയിലെ ആശുപത്രിയിൽ എത്തിയത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.

വൈകിട്ട് ആറരയോടെ കൊരട്ടഗെരെ ബസ് സ്റ്റാൻഡിൽ ഭാര്യ ഇരിക്കുന്നതാണ് ഭർത്താവ് കണ്ടെത്. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ ആരോ തന്റെ വായ അടച്ച് കുട്ടിയെയും ആഭരണങ്ങളും എടുത്തുകൊണ്ടുപോയതായി യുവതി പറഞ്ഞു. തുടർന്ന് ഭർത്താവ് ലോക്കൽ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us