എലികളെ പിടിക്കാൻ കഴിയാതെ പൂച്ചകളെ വിന്യസിപ്പിച്ച് കർണാടക പോലീസ്

ബെംഗളൂരു : കർണാടകയിലെ ഗൗരിബിദാനൂർ റൂറൽ പോലീസ് സ്റ്റേഷൻ പരിസരത്ത് എലികളെ നിയന്ത്രിക്കാൻ രണ്ട് പൂച്ചകളെ വിന്യസിച്ചു. ബെംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഈ സ്റ്റേഷൻ 2014 ലാണ് നിർമ്മിച്ചത്.

എലികൾ പ്രധാനപ്പെട്ട ഫയലുകൾ വലിച്ചുകീറാൻ തുടങ്ങിയെന്നും അതിനാൽ പ്രശ്‌നം പരിഹരിക്കാൻ പൂച്ചകളെ ഉപയോഗിക്കേണ്ടി വന്നെന്നും പോലീസ് സ്‌റ്റേഷൻ വൃത്തങ്ങൾ പറഞ്ഞു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

“ഞങ്ങൾക്ക് സമീപത്ത് ഒരു തടാകമുണ്ട്, ഞങ്ങളുടെ സ്റ്റേഷൻ താമസിക്കാൻ പറ്റിയ സ്ഥലമാണെന്ന് എലികൾ കണ്ടെത്തിയതായി തോന്നുന്നു. ഒരു പൂച്ചയെ വിന്യസിച്ചപ്പോൾ, എലിശല്യം കുറഞ്ഞു, ഞങ്ങൾ അടുത്തിടെ മറ്റൊരു പൂച്ചയെ കൊണ്ടുവന്നു. ഇതുവരെ അവർ മൂന്ന് എലികളെ കൊന്നിട്ടുണ്ട് ഗൗരിബിദനൂർ റൂറൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിജയ് കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts