പൂച്ചകളെ വളർത്തുന്നവരിൽ ഈ രോഗത്തിന് സാധ്യതയെന്ന് പഠനം

പൂച്ചകളെയും നായ്ക്കളെയും ഉൾപ്പെടെ വീടുകളിൽ വളർത്തുന്നവർ നിരവധിയാണ്. വീട്ടിലെ ഒരംഗത്തെ പോലെ ആയിരിക്കും വളര്‍ത്തുമൃഗങ്ങള്‍. എന്നാല്‍ ചിലപ്പോഴെങ്കിലും മൃഗങ്ങളുമായുള്ള സഹവാസം നല്ലതല്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നാം കേള്‍ക്കാറുണ്ട്. മൃഗസ്നേഹികളായ മനുഷ്യര്‍ക്ക് ഇത് അംഗീകരിക്കാവുന്നതല്ലെങ്കില്‍ കൂടിയും ഇങ്ങനെയുള്ള ഗവേഷണങ്ങളും റിപ്പോര്‍ട്ടുകളും വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു റിപ്പോർട്ട്‌ ആണ് പുറത്തുവരുന്നത്. പൂച്ചകളെ വളര്‍ത്തുന്നവരെ ബാധിക്കാനിടയുള്ളൊരു രോഗത്തെ കുറിച്ച്‌ പ്രതിപാദിക്കുകയാണ് പുതിയൊരു പഠനം. ക്വീൻസ്‍ലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. മുമ്പേ നടന്നിട്ടുള്ള പതിനേഴോളം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്…

Read More

ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ കണ്ടത് കാട്ടുപൂച്ചയെന്ന് വിദഗ്ധർ

ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പരിഭ്രാന്തി പരന്നതോടെ സംഭവസ്ഥലത്ത് കണ്ടത് , ദക്ഷിണേഷ്യൻ വനങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു കാട്ടുപൂച്ചയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി പ്രവർത്തകരും പറഞ്ഞു. ഒരു കാട്ടുപൂച്ചയുടെ സിസിടിവി ദൃശ്യങ്ങൾ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ഇടയായതോടെയാണ് അതിനെ പൂച്ചയാണെന്ന് വിശേഷിപ്പിക്കാൻ കാരണമായത്. എന്നാൽ ഭിത്തിയിൽ പുള്ളിപ്പുലി നടക്കുന്നതിന്റെ മറ്റൊരു വീഡിയോ ക്ലിപ്പ് ഒരു പ്രമുഖ വാർത്താ ചാനൽ സംപ്രേഷണം ചെയ്തതോടെയാണ്, സർവ്വകലാശാലയ്ക്ക് സമീപം പുള്ളിപ്പുലിയെ കണ്ടതായി ഏവരും കരുതിയത്

Read More

ബെംഗളൂരു വിമാനത്താവളത്തിൽ കാണാതായ വളർത്തുപൂച്ചയെ പത്തു ദിവസത്തിനു ശേഷം കണ്ടെത്തി

ബെംഗളൂരു: നവംബർ 23 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാണാതായ 5 വയസ്സുള്ള ഫ്രീഡ എന്ന വളർത്തുപൂച്ചയെ പത്ത് ദിവസത്തെ കഠിനമായ തിരച്ചിലിന് ശേഷം കണ്ടെത്തി. ഫ്രീഡയുടെ ഉടമസ്ഥരായ ഹോവാർഡ് ജെയിംസ്-സ്കോട്ടും പോളയും ഉടൻ തന്നെ തങ്ങളുടെ പൂച്ചയെ പോർച്ചുഗലിലേക്ക് തിരികെ കൊണ്ടുപോകാൻ ഇന്ത്യയിലേക്ക് മടങ്ങും. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്‌എഫ്) 20 ഓളം സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിന്റെ ഫലമായാണ് ഫ്രീദയെ കണ്ടെത്തിയത്. പ്രാദേശിക പെറ്റ് ഷെൽട്ടർ ഉടമയായ കെല്ലി ജോൺസൺ ദമ്പതികളുടെ മൂന്ന് വളർത്തുമൃഗങ്ങളായ രണ്ട് നായ്ക്കളും…

Read More

എലികളെ പിടിക്കാൻ കഴിയാതെ പൂച്ചകളെ വിന്യസിപ്പിച്ച് കർണാടക പോലീസ്

ബെംഗളൂരു : കർണാടകയിലെ ഗൗരിബിദാനൂർ റൂറൽ പോലീസ് സ്റ്റേഷൻ പരിസരത്ത് എലികളെ നിയന്ത്രിക്കാൻ രണ്ട് പൂച്ചകളെ വിന്യസിച്ചു. ബെംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഈ സ്റ്റേഷൻ 2014 ലാണ് നിർമ്മിച്ചത്. എലികൾ പ്രധാനപ്പെട്ട ഫയലുകൾ വലിച്ചുകീറാൻ തുടങ്ങിയെന്നും അതിനാൽ പ്രശ്‌നം പരിഹരിക്കാൻ പൂച്ചകളെ ഉപയോഗിക്കേണ്ടി വന്നെന്നും പോലീസ് സ്‌റ്റേഷൻ വൃത്തങ്ങൾ പറഞ്ഞു. “ഞങ്ങൾക്ക് സമീപത്ത് ഒരു തടാകമുണ്ട്, ഞങ്ങളുടെ സ്റ്റേഷൻ താമസിക്കാൻ പറ്റിയ സ്ഥലമാണെന്ന് എലികൾ കണ്ടെത്തിയതായി തോന്നുന്നു. ഒരു പൂച്ചയെ വിന്യസിച്ചപ്പോൾ, എലിശല്യം കുറഞ്ഞു, ഞങ്ങൾ അടുത്തിടെ മറ്റൊരു…

Read More
Click Here to Follow Us