ബെംഗളൂരു വിമാനത്താവളത്തിൽ കാണാതായ വളർത്തുപൂച്ചയെ പത്തു ദിവസത്തിനു ശേഷം കണ്ടെത്തി

ബെംഗളൂരു: നവംബർ 23 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാണാതായ 5 വയസ്സുള്ള ഫ്രീഡ എന്ന വളർത്തുപൂച്ചയെ പത്ത് ദിവസത്തെ കഠിനമായ തിരച്ചിലിന് ശേഷം കണ്ടെത്തി. ഫ്രീഡയുടെ ഉടമസ്ഥരായ ഹോവാർഡ് ജെയിംസ്-സ്കോട്ടും പോളയും ഉടൻ തന്നെ തങ്ങളുടെ പൂച്ചയെ പോർച്ചുഗലിലേക്ക് തിരികെ കൊണ്ടുപോകാൻ ഇന്ത്യയിലേക്ക് മടങ്ങും. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്‌എഫ്) 20 ഓളം സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിന്റെ ഫലമായാണ് ഫ്രീദയെ കണ്ടെത്തിയത്.

പ്രാദേശിക പെറ്റ് ഷെൽട്ടർ ഉടമയായ കെല്ലി ജോൺസൺ ദമ്പതികളുടെ മൂന്ന് വളർത്തുമൃഗങ്ങളായ രണ്ട് നായ്ക്കളും സോയിബി, സിംബ, പൂച്ചയായ ഫ്രീഡ എന്നിവരെയും ദോഹ വഴി മാഡ്രിഡിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഫ്രീഡയെന്ന പൂച്ചയെ കാണാതായത്. എയർപോർട്ടിലെ വിഐപി ലോഞ്ചുകളിലൊന്നിൽ കറങ്ങിനടക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ഫ്രീദയെ കണ്ടെത്തി, പിന്നീട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ലോഞ്ചിന്റെ ഗോവണിപ്പടിയിൽ ഫ്രീഡയെ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിഎന്നും അധികൃതർ വ്യക്തമാക്കി. ഫ്രീഡയെ കണ്ടെത്തിയതിൽ ഞങ്ങൾ വളരെയധികം ആഹ്ലാദിക്കുന്നു, കഴിഞ്ഞ 10 ദിവസങ്ങളിൽ ഫ്രീഡ സുരക്ഷിതയായിരുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും. അവൾ വളരെ ഭയപ്പെട്ടിരുന്നെതിനു പുറമെ അവൾ ആരോഗ്യവതിയാണ്, എന്നും ഉടമസ്ഥയായ കെല്ലി പറഞ്ഞു.

  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം

നവംബർ 23 ന് പുലർച്ചെ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ മാഡ്രിഡിലേക്ക് പറക്കാൻ ഫ്രീഡ തയ്യാറെടുക്കുന്നതിനിടെയാണ് സെക്യൂരിറ്റി ക്ലിയറൻസിനെ തുടർന്ന് ഫ്രീഡയെ കാണാതായത്. വിമാനത്തിന്റെ കാർഗോ ബെല്ലിയിലേക്ക് കയറുന്നതിന് മുമ്പ് കൂട് സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫിനെ വളർത്തുമൃഗങ്ങളുടെ മാതാപിതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.

  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !

കെല്ലി സുരക്ഷാ, മൃഗ സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖത്തർ എയർവേയ്‌സ് വിമാനത്തിൽ കയറാൻ നിശ്ചയിച്ചിരുന്ന വളർത്തുമൃഗങ്ങളെ ദോഹയിലെ ഗ്രൗണ്ട് സ്റ്റാഫിന് കൈമാറി. കെല്ലി വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ്, അടച്ചിട്ടിരുന്ന കൂട്ടിൽ നിന്ന് പൂച്ചയെ കാണാതായതായി അറിയിക്കുകയായിരുന്നു.

ഇത് കൂടി വായിക്കാം:-

http://h4k.d79.myftpupload.com/archives/115640

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts