നാലാമത്തെ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവു രക്ഷപെട്ടു.

ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഏറ്റുവാങ്ങാൻ ആവശ്യപ്പെട്ട് ഭർത്താവ് ഭാര്യാപിതാവിനെ ഫോണിൽ വിളിച്ച് പറഞ്ഞ ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി റെഡ് ഹിൽസിൽ വെച്ച് ഇയാൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പുഴൽ ലക്ഷ്മിയമ്മൻ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന തമിഴ്സെൽവൻ (28) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടത്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് കൊല്ലപ്പെട്ട ശബരിക (29). ബുധനാഴ്ച ഭാര്യയുമായി വഴക്കിട്ട ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു, തുടർന്ന് തമിഴ്‌സെൽവൻ ഭാര്യാപിതാവിനെ ചെയ്ത വിവരം അറിയിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

പുഴൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. എന്നാൽ തമിഴ്‌ശെൽവൻ നേരത്തെ ഒരു കൊലപാതകത്തിലും വധശ്രമക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.

ദമ്പതികൾ ഇടയ്ക്കിടെ വഴക്കുണ്ടാക്കുകയും പരസ്പരം ആക്രമിക്കുകയും ചെയ്യുമെന്ന് അയൽവാസികൾ അറിയിച്ചതായി പോലീസ് പറഞ്ഞു. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts