തമിഴ്‌നാട്ടിൽ വിഭജന ശക്തികൾക്ക് സ്ഥാനമില്ലെന്ന് മന്ത്രി ശേഖർ ബാബു.

sekhar babu

ചെന്നൈ: സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ തമിഴ്‌നാട് സർക്കാർ ഒരിക്കലും അനുവദിക്കില്ലെന്ന് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് മന്ത്രി പി കെ ശേഖര് ബാബു. ക്രമസമാധാനപാലനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് തമിഴ്നാട് എന്നും എന്നാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ അഭ്യൂഹങ്ങൾ പരത്തുകയും സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുകയുംചെയ്യുന്നുണ്ടെന്ന് ശേഖര് ബാബു സൂചിപ്പിച്ചു. ഇത്തരം ഘടകങ്ങൾ സംസ്ഥാനത്ത് സർക്കാർ ഒരിക്കലും അനുവദിക്കില്ല എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂട്യൂബർ മരിദാസിനെ ഉദാഹരണമായി ചൂണ്ടികാണിച്ചു കൊണ്ടാണ്  മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (10-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 314 റിപ്പോർട്ട് ചെയ്തു. 339 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.26% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 339 ആകെ ഡിസ്ചാര്‍ജ് : 2954196 ഇന്നത്തെ കേസുകള്‍ : 314 ആകെ ആക്റ്റീവ് കേസുകള്‍ : 7305 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38255 ആകെ പോസിറ്റീവ് കേസുകള്‍ : 2999785…

Read More

ചെന്നൈ എയർ കസ്റ്റംസ് 93 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

ചെന്നൈ: 93 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണം കടത്താനുള്ള ശ്രമം ചെന്നൈ എയർ കസ്റ്റംസ് പരാജയപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ദുബായിൽ നിന്ന് എത്തിയ ഒരു പുരുഷ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് പരിശോധിച്ചപ്പോളാണ് ഹാർഡ് ഡിസ്കിനുള്ളിൽ കൗശലപൂർവം ഒളിപ്പിച്ച നിലയിലാണ് സ്വർണത്തിന്റെ വൃത്താകൃതിയിലുള്ള ഡിസ്ക് കണ്ടെത്തിയത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണ്.

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (10-12-2021).

കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട് 105, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,788 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

വീരനായകന് രാജ്യത്തിന്റെ സല്യൂട്ട്; ബിപിൻ റാവത്തിനും പത്നിക്കും ബ്രാർ സ്ക്വയറിൽ സംസ്കാരം നടത്തി.

ന്യൂഡൽഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും പത്നി മധുലിക ‌റാവത്തിനും രാജ്യം വിടചൊല്ലി. മൃതദേഹങ്ങള്‍ സംസ്കാരത്തിനായി വിലാപയാത്രയായാണ് ബ്രാർ സ്ക്വയറിലേക്കെത്തിച്ചത്. 3.30 മുതൽ 4.00 വരെ ബ്രാര്‍ സ്ക്വയറിൽ പൊതുദര്‍ശനത്തിനു വച്ചു. എണ്ണൂറോളം സൈനികരാണു സംസ്‌കാര ചടങ്ങുകളുടെ ഭാഗമായത്. ചടങ്ങുകള്‍ പ്രകാരം ബ്രാർ സ്ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് 17 ഗണ്‍ സല്യൂട്ട് നല്‍കിക്കൊണ്ടാണ് റാവത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പിന്നീട് വിവിഐപികൾ അന്ത്യാഭിവാദ്യം അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബ്രാർ സ്ക്വയറിലെത്തി അന്ത്യാ‍ഞ്ജലി അർപ്പിച്ചു. ബ്രിഗേഡിയർ റാങ്കിലുള്ള…

Read More

നരിക്കുരവ കുടുംബത്തെ ബസിൽ നിന്ന് ഇറക്കിവിട്ടു.

നാഗർകോവിൽ: തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ടിഎൻഎസ്‌ടിസി) ബസിൽ നിന്ന് ഒരു കുട്ടിയുൾപ്പെടെയുള്ള നരിക്കുരവ (ആദിമ സമൂഹം) കുടുംബത്തെ നാഗർകോവിലിൽ നിന്ന് ബലമായി ഇറക്കിയതിന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നരിക്കുരവ സമുദായത്തിൽപ്പെട്ട ഒരു പുരുഷനും സ്ത്രീയും കുട്ടിയുമുൾപ്പെടെ മൂന്നംഗ കുടുംബം വടശേരി ബസ് സ്റ്റോപ്പിൽ നിന്നുമാണ് ബസ്സ് കയറിയത്. ബസ്സ് സ്റ്റാൻഡിൽ നിന്ന് ഇറങ്ങിയ ശേഷം ഇവരെ ബലമായി ബസിൽ നിന്ന് ഇറക്കിവിടുകയും സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവത്തിൽ ഭയന്ന കുട്ടി വാതോരാതെ കരയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേത്തുടർന്നാണ്…

Read More

സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ സംസ്കാരം അല്പസമയത്തിനുള്ളിൽ.

ദില്ലി: ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്ക് എത്തിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും അന്ത്യകർമ്മങ്ങൾ  ഇന്ന് വൈകീട്ട് അഞ്ചിന് ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ നടക്കും. Delhi: The mortal remains of #CDSGeneralBipinRawat and his wife Madhulika Rawat brought to Brar Square crematorium, Delhi Cantonment.#TamilNaduChopperCrash pic.twitter.com/ZPyL4FlLHU — ANI (@ANI)…

Read More

നാലാമത്തെ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവു രക്ഷപെട്ടു.

ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഏറ്റുവാങ്ങാൻ ആവശ്യപ്പെട്ട് ഭർത്താവ് ഭാര്യാപിതാവിനെ ഫോണിൽ വിളിച്ച് പറഞ്ഞ ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി റെഡ് ഹിൽസിൽ വെച്ച് ഇയാൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുഴൽ ലക്ഷ്മിയമ്മൻ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന തമിഴ്സെൽവൻ (28) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടത്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് കൊല്ലപ്പെട്ട ശബരിക (29). ബുധനാഴ്ച ഭാര്യയുമായി വഴക്കിട്ട ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു, തുടർന്ന് തമിഴ്‌സെൽവൻ ഭാര്യാപിതാവിനെ ചെയ്ത വിവരം അറിയിക്കുകയും സംഭവസ്ഥലത്ത്…

Read More

നിരവധി കേസുകളിൽ പ്രതിയായ മോഷ്ട്ടാക്കൾ പിടിയിൽ ; 28.4 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരങ്ങൾ കണ്ടെടുത്തു

മംഗളൂരു : കഴിഞ്ഞ നാല് വർഷത്തിനിടെ നഗരത്തിൽ 13 ആരാധനാലയങ്ങളിലെ മോഷണക്കേസുകളിലും മൂന്ന് വീട് കുത്തിത്തുറന്ന കേസുകളിലും ഉൾപ്പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു ജില്ലയിലെ തരികെരെ സ്വദേശിയായ നാഗ നായിഡു (55), സി.വി. ദാവൻഗെരെ ജില്ലയിലെ ചന്നഗിരിയിൽ നിന്നുള്ള 33 കാരനായ മാരുതി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 10ന് ഉർവ പോലീസ് സ്റ്റേഷൻ പരിധിയിലെ അശോക് നഗറിലെ ഒരു വീട്ടിൽ നിന്ന് 6.86 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ സെൻട്രൽ ക്രൈംബ്രാഞ്ച് സ്‌ലൂട്ടുകൾ…

Read More

എംഎൽസി തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ബൊമ്മൈയും യെദ്യൂരപ്പയും വോട്ട് രേഖപ്പെടുത്തി

ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ശിവമോഗ എംപി ബി വൈ രാഘവേന്ദ്ര എന്നിവരടക്കം നിരവധി പേർ സംസ്ഥാന നിയമ നിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടുമണിക്ക് തുടങ്ങിയ പോളിങ് വൈകിട്ട് നാലുവരെ നീളും. ഡിസംബർ 14ന് ആയിരിക്കും ഫലം പ്രഖ്യാപിക്കുക.  

Read More
Click Here to Follow Us