തമിഴ്‌നാട്ടിൽ വിഭജന ശക്തികൾക്ക് സ്ഥാനമില്ലെന്ന് മന്ത്രി ശേഖർ ബാബു.

sekhar babu

ചെന്നൈ: സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ തമിഴ്‌നാട് സർക്കാർ ഒരിക്കലും അനുവദിക്കില്ലെന്ന് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് മന്ത്രി പി കെ ശേഖര് ബാബു.

ക്രമസമാധാനപാലനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് തമിഴ്നാട് എന്നും എന്നാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ അഭ്യൂഹങ്ങൾ പരത്തുകയും സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുകയുംചെയ്യുന്നുണ്ടെന്ന് ശേഖര് ബാബു സൂചിപ്പിച്ചു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

ഇത്തരം ഘടകങ്ങൾ സംസ്ഥാനത്ത് സർക്കാർ ഒരിക്കലും അനുവദിക്കില്ല എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂട്യൂബർ മരിദാസിനെ ഉദാഹരണമായി ചൂണ്ടികാണിച്ചു കൊണ്ടാണ്  മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.

രാജാജി എന്നറിയപ്പെടുന്ന സി രാജഗോപാലാചാരിയുടെ 141-ാം ജന്മവാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts