നരിക്കുരവ കുടുംബത്തെ ബസിൽ നിന്ന് ഇറക്കിവിട്ടു.

നാഗർകോവിൽ: തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ടിഎൻഎസ്‌ടിസി) ബസിൽ നിന്ന് ഒരു കുട്ടിയുൾപ്പെടെയുള്ള നരിക്കുരവ (ആദിമ സമൂഹം) കുടുംബത്തെ നാഗർകോവിലിൽ നിന്ന് ബലമായി ഇറക്കിയതിന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

നരിക്കുരവ സമുദായത്തിൽപ്പെട്ട ഒരു പുരുഷനും സ്ത്രീയും കുട്ടിയുമുൾപ്പെടെ മൂന്നംഗ കുടുംബം വടശേരി ബസ് സ്റ്റോപ്പിൽ നിന്നുമാണ് ബസ്സ് കയറിയത്. ബസ്സ് സ്റ്റാൻഡിൽ നിന്ന് ഇറങ്ങിയ ശേഷം ഇവരെ ബലമായി ബസിൽ നിന്ന് ഇറക്കിവിടുകയും സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവത്തിൽ ഭയന്ന കുട്ടി വാതോരാതെ കരയുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം നടത്തിയത്, നിരുത്തരവാദപരമായി പ്രവർത്തിച്ചതിനും, സർക്കാരിന് അപകീർത്തി വരുത്തിയതിനും ബസ് ഡ്രൈവർ സി നെൽസൺ, കണ്ടക്ടർ സിഎ ജയദാസ് എന്നിവരെ സസ്പെൻഡ് ചെയ്തതായി ടിഎൻഎസ്ടിസി നാഗർകോവിൽ മേഖല ജനറൽ മാനേജർ അരവിന്ദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. .

ഈ ആഴ്ച ജില്ലയിൽ ഇത്തരത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇത്‌. നേരത്തെ, കൊളച്ചിൽ ബസിൽ നിന്ന് ഉണക്കമീൻ വിൽക്കുന്ന വയോധികയെ ബലമായി പുറത്താക്കിയതിന് ടിഎൻഎസ്ടിസി ബസിലെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us