ടീമില്‍ 11 മെസിയില്ലല്ലോ ഒരാളല്ലെ ഉളളു; ഭയമില്ലന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍

messi

ദോഹ: മെസിയെ തങ്ങള്‍ ഭയക്കുന്നില്ലെന്ന് ഓസ്‌ട്രേലിന്‍ ഫുട്‌ബോള്‍ താരങ്ങള്‍. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്നതിന് മുമ്പാണ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ഈ വാക്കുകള്‍.

ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി തോറ്റാണ് അര്‍ജന്റീനയും ഓസ്ട്രേലിയയും വരുന്നത്. സൗദിയോട് അര്‍ജന്റീന 2-1ന് തോറ്റപ്പോള്‍ ഫ്രാന്‍സ് ഓസ്ട്രേലിയയെ വീഴ്ത്തിയത് 4-1നും. എന്നാല്‍, പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചായിരുന്നു ആസ്‌ത്രേലിയയും അര്‍ജന്റീനയും പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ലോകകപ്പിന്റെ അവസാന 16ല്‍ കളിക്കുക എന്നത് വലിയ ബഹുമതിയാണ്. അവിടെ അര്‍ജന്റീനയെ നേരിട്ടാലും പോളണ്ടിനെ നേരിട്ടാലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് പ്രീക്വാര്‍ട്ടര്‍ കളിക്കുക എന്നത് ബഹുമതിയാണ്. അര്‍ജന്റീനക്കെതിരായ മത്സരം പ്രയാസമേറിയതാവും. ഫുട്‌ബോള്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരനെതിരെയാണ് കളിക്കുന്നത്. എന്നാല്‍ 11 പേര്‍ 11 പേര്‍ക്കെതിരെയാണ് കളിക്കുന്നത്. 11 മെസി അവരുടെ ടീമിലില്ല, ഒരെണ്ണം മാത്രമേയുള്ളെന്നും ഓസ്‌ട്രേലിയയുടെ പ്രതിരോധനിര താരം മിലോസ് ഡെഗനിക് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts