കൂടുതൽ വോൾവോ എസി സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി

ബെംഗളൂരു: കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി സംസ്ഥാനാന്തര റൂട്ടുകളിൽ സ്‌ലീപ്പർ ബസുകളുമായി കെഎസ്ആർടിസി. ഇതിനുവേണ്ടി പുതുതായി ആവിഷ്കരിച്ച സ്വിഫ്റ്റ് കമ്പനി 8 വോൾവോ എസി സ്‌ലീപ്പർ ബസുകളാണ് പുറത്തിറക്കുന്നത്. അതിനുമുന്നോടിയായി ആദ്യ ബസ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചു.

കർണാടക ആർടിസിയും സ്വകാര്യ ബസുകളും വർഷങ്ങളായി കേരളത്തിലേക്ക് എസി, നോൺ എസി വിഭാഗങ്ങളിലായി സ്‌ലീപ്പർ ബസ് സർവീസുകൾ നടത്തുന്നുണ്ട്.

  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

അംബാരി ഡ്രീം ക്ലാസ് എന്ന പേരിൽ 40 പേർക്ക് കിടന്ന് യാത്ര ചെയ്യാവുന്ന വോൾവോ മൾട്ടി ആക്സിൽ ബസ്സുകളാണ് കർണാടക ആർടിസി ഓടിക്കുന്നത്. ഇവയിൽ 2 ബസുകൾ 1208 രൂപയാണ് ടിക്കറ്റ് നിരക്കിൽ ബെംഗളൂരു-എറണാകുളം റൂട്ടിലാണ് സർവീസ് നടത്തുന്നത്.

കേരള ആർടിസിയും സ്‌ലീപ്പർ ബസ്സുകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചാൽ കൂടുതൽ യാത്രക്കാർക്ക് അത് ഉപയോഗത്തിന് മുന്നോട്ട് വരുമെന്നത് ഉറപ്പാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സലിം കുമാർ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts