വെബ്‌ സൈറ്റില്‍ നിന്ന് “അംഗീകാര”മുള്ള കോളേജുകളുടെ പേരുകള്‍ നീക്കി ഇന്ത്യൻ നഴ്സിംഗ് കൗൺസില്‍;നീക്കം സുപ്രീം കോടതി സിംഗിള്‍ ബെഞ്ച്‌ വിധിയെ തുടര്‍ന്ന്.

ന്യൂഡൽഹി :വെബ്‌ സൈറ്റില്‍ നിന്ന് “അംഗീകാര”മുള്ള കോളേജുകളുടെ പേരുകള്‍ നീക്കി ഇന്ത്യൻ നഴ്സിംഗ് കൗൺസില്‍, ഇന്ത്യയിലെ നഴ്സിംഗ് മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു വിധിമുന്‍പ് സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു,നഴ്സിംഗ്   കോഴ്സുകള്‍ക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ല എന്ന് മാത്രമല്ല ഐ എൻ സി യുടെ വെബ്സൈറ്റിൽ നിന്നും മറ്റു രേഖകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം നീക്കം ചെയ്യണമെന്നും കോടതി അറിയിച്ചിരുന്നു.

മുൻപ് കർണാടകയിലെ നഴ്സിംഗ് കോളേജുകളുടെ അംഗീകാരം ഐ എൻ സി എടുത്തുകളയുകയും അതുമായി ബന്ധപ്പെട്ട് നഴ്സിംഗ് കോളേജുകൾ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു ,അതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ സിംഗിള്‍ ബെഞ്ച്‌ ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത്.

  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

രണ്ടു ദിവസമായ ഐ എന്‍ സി യുടെ വെബ്‌ സൈറ്റില്‍ നിന്ന് അംഗീകാരമുള്ള കോളേജ് കളുടെ പേരുകള്‍ നീക്കം ചെയ്ത നിലയില്‍ ആണ് ഉള്ളത്.

“ഐ എന്‍ സി യുടെ അംഗീകാരം നഴ്സിംഗ് കോളേജുകള്‍ക്ക് ആവശ്യമില്ല എന്നാ വിധി കര്‍ണാടകയില്‍ നഴ്സിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശുഭ സൂചകമായ വാര്‍ത്തയാണ്,മറ്റു സംസ്ഥാനങ്ങളിലെ നഴ്സിംഗ് കോളേജുകളെ അംഗീകരിക്കുകയും ,കര്‍ണാടകയെ അംഗീകരിക്കതിരികുകയും ചെയ്തപ്പോള്‍ കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ വളരെ ആശങ്കയില്‍ ആയിരുന്നു” വിദ്യാഭ്യാസ കണ്സല്ട്ടന്റ്റ് കളുടെ സംഘടനയായ ചെക്ക്‌ (CHECK) ന്റെ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ സുമോജ് മാത്യു പറയുന്നു.

  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ

“മാത്രമല്ല വിദേശത്തു നഴ്സിംഗ് ജോലികള്‍ക്ക്  തെരഞ്ഞെടുക്കുമ്പോള്‍ പല രാജ്യങ്ങളും ഐ എന്‍ സി സര്‍ട്ടിഫിക്കറ്റ് ആണ് ഒരു വിശ്വസനീയമായ യോഗ്യതയായി പരിഗണിക്കുന്നത്,സുപ്രീം കോടതിയുടെ ഈ വിധിയോടു കൂടി ,ഐ എന്‍ സി ചിത്രത്തില്‍ നിന്ന് മായുകയാണ്,അതെങ്ങനെ വിദേശ ജോലിക്ക് ശ്രമിക്കുന്ന നഴ്സുമാരെ ബാധിക്കും എന്നത് ഭാവിയിലെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ” ശ്രീ സുമോജ് മാത്യു കൂട്ടി ചേര്‍ക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts